ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ് പന്നിപ്പനി എന്നു വിളിക്കുന്നത്.
ശാസ്ത്രീയമായി എച്ച് 1എൻ1 ഇൻഫ്ലൂവെൻസ എന്നും വിളിക്കുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പു്, മൂക്കടപ്പു്, ശരീരവേദന, തലവേദന, വിറയൽ, ക്ഷീണം എന്നിവയെല്ലാം പന്നിപ്പനിയുടെ ലക്ഷണങ്ങളാണ്. ഛർദ്ദിയും വയറിളക്കവും ഉണ്ടാകാം. രോഗം കഠിനമാകുന്നതോടെ ന്യൂമോണിയയായി മാറി രോഗി മരിക്കാനും ഇത് കാരണമാകുന്നു.
ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു ഡല്‍ഹിയില്‍ 320 പേര്‍ക്ക് എച്ച് 1എൻ1 പിടിപെട്ടിട്ടുണ്ട്. 16 ജൂലൈ 2017-ലെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 13,188 പേര്‍ക്കു എ/എച്ച് 1എൻ1 ബാധിച്ചിട്ടുണ്ട്, അതില്‍ 632 പേര്‍ മരണമടഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപെട്ടത്. 300 പേര്‍ എച്ച്1എന്‍1 മൂലം മരണത്തിനു കീഴടങ്ങിയപ്പോള്‍, ഗുജറാത്തില്‍ 75 പേരാണ് മരിച്ചത്.
ഡല്‍ഹി സര്‍ക്കാരിന്‍റെ കണക്കു പ്രകാരം കേരളത്തില്‍ എച്ച് 1എൻ1 മൂലം 63 പേര്‍ മരണമടഞ്ഞു. തമിഴ്നാട്ടില്‍ 15 പേരും തെലുങ്കാനയില്‍ 17 പേരും എച്ച് 1എൻ1 ബാധിച്ചു മരണത്തിനു കീഴടങ്ങി.