സ്ത്രീകളെയും പുരുഷന്മാരെയും, പെൺകുട്ടികളെയും ആൺകുട്ടികളെയും എല്ലാം അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ആരോ​ഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. കാലാവസ്ഥാ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ ആരോ​ഗ്യത്തെ ബാധിക്കും. ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. മുടി സംരക്ഷണത്തിനായി ആളുകൾ ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ച് നോക്കാറുണ്ട്. വീട്ടുവൈദ്യം മുതൽ ഹെയർ ട്രീറ്റ്മെന്റുകൾ വരെ പലരും ചെയ്യാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാപ്പിപ്പൊടിയും മുടി സംരക്ഷണത്തിന് ബെസ്റ്റ് ആണ്. പണ്ടുകാലം മുതൽ തന്നെ മുടിസംരക്ഷണത്തിനായി ഉപയോ​ഗിച്ചിരുന്നതാണ് കാപ്പിപ്പൊടി. മുടി കൊഴിച്ചിൽ ലക്ഷണങ്ങളെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഫോളിക്കിളുകൾ കേടു വരുത്താനുള്ള പ്രധാന കാരണമായ ഡിഎച്ച്ടി യുടെ ഫലങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഇത് മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും. അതിലൂടെ മുടിയുടെ ആരോ​ഗ്യകരമായ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കോഫി കൊണ്ട് ഹെയർ പാക്കുകൾ ഉണ്ടാക്കി അത് തലയിൽ പുരട്ടാവുന്നതാണ്. ഇത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കും. ഈ ഹെയർ പാക്കുകൾ മുടിയ്ക്ക് നല്ല തിളക്കവും നൽകും. കോഫി കൊണ്ടുള്ള ഹെയർ പാക്കുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം...


1. ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും ഒരു പാത്രത്തിൽ എടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കാപ്പി പൊടി ചേർക്കണം. എന്നിട്ട് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ഇത് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റ് വെയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ നന്നായി തല കഴുകുക. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായകമാണ്.


Also Read: Summer Diseases: കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോ​ഗങ്ങളെ


 


2. 250 മില്ലി വെള്ളത്തിൽ 50 ഗ്രാം കാപ്പിപ്പൊടി കലക്കിയ ശേഷം അതൊരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കണം. അരിച്ചെടുത്ത് ലായനി ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.


3. വെളിച്ചെണ്ണ, ബദാം ഓയിൽ, അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ട് കപ്പ് എടുത്ത് ചൂടാക്കുക. ശേഷം അര കപ്പ് കോഫി ബീന്‍സ് വറുത്തെടുക്കുക. ഇത് എണ്ണ ചൂടാക്കുന്ന പാനിലേയ്ക്ക് ഇട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കണം. കുറച്ച് മണിക്കൂറിന് ശേഷം അടിപ്പിൽ നിന്ന് ഇറക്കിവയ്ക്കണം. ചൂട് മാറിയ ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റാം. ഇത്തരത്തില്‍ കോഫി എണ്ണ തയ്യാറാക്കി തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചിലിനും നല്ലതാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.