Weather Changes: കാലാവസ്ഥയിലെ മാറ്റം അസുഖങ്ങളിലേക്ക് നയിക്കാം... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
Flu: കാലാവസ്ഥയിലെ വ്യതിയാനം ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകും. ഇത് രോഗങ്ങളുടെ വ്യാപനത്തിന് ഇടയാക്കും.
കാലാവസ്ഥയിലെ മാറ്റം താപനില, ഈർപ്പം എന്നിവയിൽ പെട്ടെന്ന് മാറ്റം ഉണ്ടാക്കും. കാലാവസ്ഥയിലെ ഈ വ്യതിയാനം രോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കും. കാലാവസ്ഥ മാറുമ്പോൾ ഭൂരിഭാഗം ആളുകൾക്കും പെട്ടെന്ന് പനി ബാധിക്കാൻ ഇടയുണ്ട്. അതിനാൽ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. ഇത് എല്ലായ്പ്പോഴും കഠിനമായ വൈറൽ പനി ആയിരിക്കണമെന്നില്ല, മൂക്കൊലിപ്പ്, ജലദോഷം, ചെറിയ പനി, തൊണ്ട വേദന, വ്യത്യസ്ത അലർജികൾ എന്നിവയും ആകാം. തണുത്ത വായു പലപ്പോഴും നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുകയും ജലദോഷത്തിനും പനിയ്ക്കും ഉള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. തണുത്ത കാലാവസ്ഥയിലേക്കുള്ള പരിവർത്തന സമയത്ത് നിങ്ങൾക്ക് അസുഖം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നല്ല ശുചിത്വം പാലിക്കുക: ഇത് വളരെ ലളിതമായ ഒരു ശീലമാണ്, എന്നാൽ വളരെ പ്രാധാന്യമുള്ളതുമാണ്. കൈകളിലൂടെയാണ് ഭൂരിഭാഗം രോഗാണുക്കളും ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. രോഗങ്ങൾ പിടിപെടുന്നതിനും അണുക്കളുമായി സമ്പർക്കം പുലർത്തുന്നതിനുമുള്ള ഏറ്റവും കൂടുതൽ സാധ്യത കൈകളിലൂടെയാണ്. പരിസരങ്ങളിൽ പെരുമാറിയതിന് ശേഷം കൈകൾ കഴുകാതെ വായിലോ കണ്ണിലോ മൂക്കിലോ സ്പർശിക്കുന്നത് വഴി രോഗാണുക്കൾ ശരീരത്തിലെത്തുന്നു. ഇതുവഴി രോഗാണുക്കൾ നിങ്ങളുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ച് അണുബാധയ്ക്ക് കാരണമാകും. അതിനാൽ, കൈകൾ വളരെ വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിച്ചാൽ നിരവധി രോഗങ്ങൾ തടയാൻ കഴിയുമെന്നും സുരക്ഷിതരായിരിക്കാൻ സാധിക്കുമെന്നും മനസ്സിലാക്കുക. പതിവായി കൈ കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ ശീലിക്കുന്നത് കൈകൾ വൃത്തിയായിരിക്കാൻ നിങ്ങളെ സഹായിക്കും.
ALSO READ: Chicory: സാധാരണ കോഫിയേക്കാൾ ഗുണമേന്മയുള്ളതാണോ ചിക്കറി കോഫി?
വെള്ളം ഗാർഗിൾ ചെയ്യുക: ചെറിയ ചൂടുവെള്ളം വായിൽ ഗാർഗിൾ ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. ഇൻഫ്ലുവൻസ വളരെ വേഗത്തിൽ പടരുന്നു, ഇതിനകം രോഗബാധിതരായ ആളുകളിൽ നിന്നാണ് ഇത് പടരുന്നത്. എന്നാൽ ചെറു ചൂടുവെള്ളം ഗാർഗിൾ ചെയ്യുന്നത് ശീലമാക്കിയാൽ, അത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും അണുക്കളെയും അണുബാധകളെയും ചെറുക്കാനും സഹായിക്കും. തണുത്ത വെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും. കാരണം നിങ്ങളുടെ ശരീരവുമായി സമ്പർക്കം പുലർത്തുന്ന ഏത് അണുക്കളെയും നശിപ്പിക്കാൻ ചൂടുവെള്ളത്തിന് കഴിയും.
പതിവായി വ്യായാമം ചെയ്യുക: വ്യായാമം പ്രതിരോധശേഷിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പൊണ്ണത്തടി എന്നിവയിൽ നിന്ന് മാത്രമല്ല, സീസണൽ ജലദോഷം, ഇൻഫ്ലുവൻസ അല്ലെങ്കിൽ വൈറൽ പനി എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും വ്യായാമം നിങ്ങളുടെ ശരീരത്തെ സഹായിക്കും. ലഘുവായ വ്യായാമത്തിൽ (ആഴ്ചയിൽ 3-5 ദിവസം 45 മിനിറ്റ് വ്യായാമം) പതിവായി ഏർപ്പെട്ടിരിക്കുന്നവരുടെ പ്രതിരോധ സംവിധാനങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ കൂടുതൽ കഴിവുള്ളവയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക: താപനില കുറയുമ്പോൾ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിൽ ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകും. ഉറക്കം ശരയല്ലെങ്കിൽ വിവിധ അസുഖങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉറക്കമില്ലായ്മ നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുകയും നിങ്ങൾക്ക് പനി അല്ലെങ്കിൽ വൈറൽ പനി ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കുന്നത് വഴി, അസുഖങ്ങൾ വരാനുള്ള സാധ്യത കുറയും. കുറച്ച് സമയം മാത്രം ഉറങ്ങുന്ന ആളുകൾക്ക് ജലദോഷം, പനി പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ നിങ്ങൾ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...