Weight Loss Drink:  ശരീരഭാരം കുറയ്ക്കാനായി ഒരുവിധമുള്ള എല്ലാ  പ്രതിവിധികളും നിങ്ങൾ പരീക്ഷിച്ചു  കാണും അല്ലെ.  അതിൽ ചിലത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു കാണും എന്നാൽ ചിലത് ഉപയോഗശൂന്യവുമായിട്ടുണ്ടാകും അല്ലെ. നിങ്ങൾക്ക് അറിയാമോ മെറ്റബോളിസത്തിന്റെ ഉത്തേജനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത്.  അതുപോലെതന്നെ നിങ്ങൾ എന്ത് കഴിക്കുന്നു, കുടിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. രാത്രിയിൽ നിങ്ങൾ കുടിക്കുന്ന പാനീയങ്ങൾ നിഗ്നളുടെ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കരിച്ചു കളയാനും സഹായിക്കും.  അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് രാത്രിയിൽ ഇഞ്ചി-ഗ്രാമ്പൂ പാനീയം കുടിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!


ഇഞ്ചി-ഗ്രാമ്പൂ പാനീയം എങ്ങനെ ഉണ്ടാക്കാം (How to make ginger-clove water)


ഈ പാനീയം തയ്യാറാക്കാനായി ആദ്യമായി ഇഞ്ചി നഒരു നാല് അഞ്ച് പ്രാവശ്യം വെള്ളത്തിലിട്ട് നന്നായി കഴുകുക.  ശേഷം ഒരു നാരങ്ങാ കൂടി എടുക്കുക.  ഇനി ഈ ഇഞ്ചിയും നാരങ്ങയും ചെറിയ കഷ്ണങ്ങളായി  മുറിക്കുക. ശേഷം ഒരു പാൻ എടുത്ത് അതിൽ 10-12 ഗ്രാമ്പൂ, പുതിനയില, ഇഞ്ചി അരിഞ്ഞത്, ഗ്രാമ്പൂ എന്നിവ ഇടുക. ഇതിലേക്ക്  2 ഗ്ലാസ് വെള്ളവും കൂടി ചേർത്ത ശേഷം പാൻ മൂടി വയ്ക്കുക. ആ വെള്ളം ഒരു 10 മിനിറ്റ് തിളപ്പിക്കുക. ശേഷം ഈ പാനീയം ഒന്ന്  തണുപ്പിച്ച ശേഷം എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ചായ പോലെ ഈ വെള്ളം കുടിക്കുക.


Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ 


 


ഇഞ്ചി-ഗ്രാമ്പൂ വെള്ളത്തിന്റെ ഗുണങ്ങൾ (Benefits of ginger-clove water)


ഈ സ്പെഷ്യൽ പാനീയത്തിൽ നാരങ്ങളും ഉപയോഗിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വിറ്റാമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കും.  ഇത് കൊഴുപ്പ് അലിയിച്ചു കളയാൻ സഹായിക്കും. സാധാരണ ഗ്രാമ്പൂ ഭക്ഷണത്തിന്റെ രുചി കൂട്ടാനാണ് ഉപയോഗിക്കുന്നത്. ഗ്രാമ്പൂ കഴിക്കുന്നത് തൊണ്ടവേദനയ്ക്ക് ശമനമുണ്ടാക്കും. ഇതിലൂടെ  മെറ്റബോളിസം ബൂസ്റ്റ് ആകുകയും ചെയ്യും.  ഇതിലൂടെ ശരീരഭാരം കുറയും. ഇതുകൂടാതെ വെള്ളത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇഞ്ചി ശരീരത്തിലെ നീര് കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് ശമിപ്പിക്കാനും ഉത്തമമാണ്.  കൂടാതെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന പുതിനയില രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ലതാണ് കാരണം ഇതിൽ ഫോസ്ഫറസ്, കാൽസ്യം, പലതരം വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.