Oil for Cholesterol: മനുഷ്യ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. കൊളസ്ട്രോളിന്‍റെ അളവ്‌ നിശ്ചിതപരിധിയിൽ കൂടിയാൽ അത്  മാരകമായ പല രോഗങ്ങൾക്കും കാരണമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ധമനികളുടെ ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. ഇത്  ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു.  പിന്നീട് ഇത് ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങി വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.  


Also Read: Strong Hair: മുടി കൊഴിച്ചില്‍ ഉറക്കം കെടുത്തുന്നുവോ? അല്പം നെല്ലിക്ക എണ്ണ പരീക്ഷിച്ചാലോ


കൊളസ്‌ട്രോള്‍ കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ തെറ്റായ ജീവിതശൈലിയാണ്. അതായത്, എണ്ണ, കൊഴുപ്പ്, നെയ്യ് എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത്, ചോറ് മുതലായ അന്നജം കൂടുതല്‍ അടങ്ങിയ ആഹാരം, മാംസം തുടങ്ങിയവരുടെ അമിതമായ ഉപയോഗം, ശാരീരിക അധ്വാനക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവ അമിതമായ കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകുന്നു. 


Also Read:  Curd with Sugar and Salt: പഞ്ചസാര അല്ലെങ്കിൽ ഉപ്പ് ചേര്‍ത്ത് തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമോ?


അമിത കൊളസ്ട്രോൾ കുറയ്ക്കാന്‍ ഏറ്റവും പ്രധാനമായത് കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്. അതുപോലെതന്നെ എണ്ണയും കൊഴുപ്പും അന്നജവും ഭക്ഷണ ക്രമത്തില്‍ കുറച്ചുകൊണ്ട്  ധാരാളം പഴങ്ങളും പച്ചക്കറികളും നട്ട്സും മത്സ്യവും മറ്റും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണകരമാവും. 


Also Read:  Hairfall Solution: മുടി കൊഴിച്ചില്‍ മാറ്റാം, അടുക്കളയിലുണ്ട് പരിഹാരം


കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നമ്മുടെ പാചകത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ഉത്തമമാണ് . അതായത്, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ പലപ്പോഴും വില്ലനായി മാറാറുണ്ട്. ആ അവസരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന ചില പാചക എണ്ണകള്‍ പരിചയപ്പെടാം. ഈ എണ്ണകള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഉത്തമമാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


കൊളസ്ട്രോളിന്‍റെ വർദ്ധനവ് ആരോഗ്യത്തിന് ഏറെ അപകടകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍, ഒരേസമയം, എണ്ണ ചേര്‍ത്ത സ്വാദിഷ്ടമായ ഭക്ഷണം കഴിയ്ക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ പാചക എണ്ണ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതും ആരോഗ്യത്തിന് ഉത്തമമായതുമായ ചില പാചക എണ്ണകള്‍ ഉണ്ട്. അതായത് ഈ എണ്ണകള്‍ ചീത്ത കൊളസ്ട്രോളിന്‍റെ ശത്രുക്കളാണ്. അത്തരം എണ്ണകളെക്കുറിച്ച് അറിയാം...  


ഒലിവ് ഓയിൽ (Olive Oil)


പാചകത്തിന് മികച്ച എണ്ണയാണ് ഒലിവ് ഓയില്‍ (Olive Oil) എന്നാണ് പറയപ്പെടുന്നത്‌. നമുക്കറിയാം, ഒലിവ് എണ്ണയുടെ ഉത്‌പാദനം നമ്മുടെ രാജ്യത്ത് ഇല്ല, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്ന് ഇത് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. അതിനാൽതന്നെ വില അല്പം കൂടുതലാണ്. എന്നാല്‍, ഈ എണ്ണ വിലയേറിയതാണെങ്കിലും, ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇത് വളരെ ഗുണം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. കാരണം, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ ഇതിൽ കാണപ്പെടുന്നു. കൂടാതെ, ഇതിലെ ആന്‍റി - ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.


ഫ്ളാക്സ് സീഡ് ഓയിൽ (Flax Seed Oil) 


ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍കൊണ്ട് സമ്പന്നമാണ് ഫ്ളാക്സ് സീഡ് ഓയില്‍. നിങ്ങൾക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ ഉൾപ്പെടുത്തുക. കൂടാതെ, ഫ്ളാക്സ് സീഡ് ഓയിൽ പാചകത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. 


നിലക്കടല എണ്ണ (Peanut Oil)


നിലക്കടല കഴിയ്ക്കുന്നത് ഒരു പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടമാവാം. എന്നാല്‍, നിലക്കടല എണ്ണ ഉപയോഗിച്ചിട്ടുണ്ടോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഉയർന്ന അളവിൽ വിറ്റാമിൻ ഇ, ഫൈറ്റോസ്റ്റെറോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.