പുതിനയില വീട്ടിലുണ്ടായിട്ടും ഇങ്ങനെ പരീക്ഷിക്കാൻ ഇതുവരെ തോന്നിയില്ലേ
സുലൈമാനിക്ക് പകരം ഒരു ജ്യൂസാകാം അതാണ് മിൻറ് ലൈം
സാധാരണ ബിരിയാണി കഴിച്ച് കഴിഞ്ഞാൽ മലബാറിൽ സുലൈമാനി കുടിക്കുന്ന പതിവുണ്ട്. എന്നാൽ എപ്പോഴും സുലൈമാനിക്ക് പകരം ഒരു ജ്യൂസാകാം അതാണ് മിൻറ് ലൈം. ദഹനത്തിന് സംഭവം കിടിലൻ ആണ്. വയർ ഒന്ന് ഫ്രെഷാവാനും ഇത് കൊണ്ട് സാധിക്കും. ഉണ്ടാക്കിയെടുക്കാനും വളരെ കുറഞ്ഞ സമയം മതി.
ആവശ്യമായ സാധനങ്ങൾ
പുതിനയില- ആവശ്യത്തിന്
നാരങ്ങ- 1
ഇഞ്ചി- ചെറിയ കഷ്ണം
പഞ്ചസാര- 1/2 കപ്പ്
തയ്യറാക്കുന്ന രീതി
ആദ്യം ആവശ്യത്തിന് പുതിനയില എടുത്ത് അത് നന്നായി കഴുകി വൃത്തിയാക്കുക. ഇനി പുതിനയില, ഒരു നാരങ്ങ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ തണുത്ത വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി 1/2 കപ്പ് പഞ്ചസാര പൊടിച്ചത് ഈ മിക്സിലോട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നല്ലൊരു ഗ്ലാസിൽ ഈ മിന്റ് ലൈം സെറ്റ് ചെയ്യാം. ഗ്ലാസിൽ അൽപം ഐസും രണ്ട് മുന്ന് പുതിനയിലയും ചേർത്ത് അതിലേക്ക് ലൈം ഒഴിക്കാവുന്നതാണ്. (പഞ്ചസാര നിങ്ങളുടെ മധുരത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്).
ശ്രദ്ധിക്കേണ്ടത് - മിന്റ് ലൈം നേരത്തെ അടിച്ച് ഫ്രിഡ്ജിൽ വെക്കരുത്. അതിന്റെ രുചി വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...