കുറിപ്പടി നിര്‍ബന്ധമില്ല; ഇനി ആര്‍ക്കും സ്വകാര്യ ലാബുകളില്‍ COVID 19 പരിശോധന നടത്താം
അംഗീകൃത സ്വകാര്യ ലാബുകളിലെ ആര്‍ടി പിസിആര്‍, ട്രൂനാറ്റ്, സിബി നാറ്റ്, റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ക്കാകും ഇത് ബാധകം.
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും സ്വകാര്യ ലാബുകളില്‍ കൊറോണ വൈറസ് (Corona Virus) പരിശോധന നടത്താമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയാകും സ്വകാര്യ ലാബുകളിലും പരിശോധനയ്ക്ക് ഈടാക്കുക. പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കണം. ഇതിനായി സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണം.
ധൃതി വേണ്ട; റഷ്യയുടെ വാക്സിന്‍ ഉടന്‍ ഇന്ത്യയിലേക്കില്ല
പരിശോധന നടത്തേണ്ടവര്‍ക്ക് സ്വകാര്യ ലാബുകളില്‍ നേരിട്ടെത്തി പരിശോധന പൂര്‍ത്തിയാക്കാവുന്നതാണ്. അംഗീകൃത സ്വകാര്യ ലാബുകളിലെ ആര്‍ടി പിസിആര്‍, ട്രൂനാറ്റ്, സിബി നാറ്റ്, റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ക്കാകും ഇത് ബാധകം. പരിശോധന ശേഷം COVID 19 ഫലം ആളുകളെ നേരിട്ട് അറിയിക്കും.
102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്!
ഫലം പോസിറ്റീവാണെങ്കില്‍ 'ദിശ'യിലോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണ൦. ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഹൈ റിസ്ക് വിഭാഗത്തില്‍ പെടാത്തവരും വീടുകളില്‍ ഹോം ക്വാറന്‍റീന്‍ അനുവദിക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണ്.