വില്ലിംഗ്ടണ്‍:കോവിഡ് മുക്തമായിരുന്ന ന്യുസിലാന്‍ഡില്‍ 102 ദിനങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
സൗത്ത് ഒക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്,
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒക്ലന്‍ഡില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു.
എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Also Read:COVID 19 വാക്സിന്‍ പുറത്തിറക്കി റഷ്യ; ആദ്യ ഡോസ് പുടിന്‍റെ മകള്‍ക്ക്!!
അതേസമയം കോവിഡ് ബാധിച്ചവരുടെ രോഗ ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.
നിലവില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകയായിരുന്നു ന്യൂസിലാന്‍ഡ്.