സാധാരണയായി എല്ലാ കറികളിലും നമ്മൾ പച്ചമുളക് ഇടാറുണ്ട്. ചിലയാളുകൾ പച്ചമുളക് പച്ചയ്ക്കും കഴിക്കാറുണ്ട്. പച്ചമുളകുകൾക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പച്ചമുളക് കഴിക്കുന്നത് ചർമ്മരോഗ്യം വർധിപ്പിക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഒക്കെ സഹായിക്കും.  പച്ചമുളകിൽ ക്യാപ്‌സൈസിൻ എന്ന രാസ തന്മാത്രയുണ്ട്. ഇതാണ് നിങ്ങളുടെ ഭക്ഷണത്തിന് 'എരിവ്' നൽകുന്നത്. ഒപ്പം അവിശ്വസനീയമായ ചില ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.  എന്നാൽ പച്ചമുളക് പച്ചയ്ക്ക് കഴിച്ചാൽ ചിലർക്ക് ഇക്കിളും, നെഞ്ചെരിച്ചിലും വയറെരിച്ചിലും ഒക്കെ ഉണ്ടാകാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?


 ചർമ്മരോഗ്യം വർധിക്കും   


പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യകരവും മനോഹരവുമായ തിളക്കം നൽകുന്നത് വിറ്റാമിൻ സി ആണ്. അതിനാൽ തന്നെ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് വിറ്റാമിൻ സി ആവശ്യമാണ്. കൂടാതെ പച്ചമുളകിൽ വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കും.


ALSO READ: Weight Loss Tips: പെട്ടെന്ന് ശരീരഭാരം കുറയ്ക്കണോ? പപ്പായ ഇങ്ങനെ കഴിച്ചാൽ മതി


 കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും 


പച്ചമുളക് കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യതയും കുറയും. ഇത് ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാഘാതവും പക്ഷാഘാതവും തടയുകയും ചെയ്യും. രക്തത്തിലെ പ്രമേഹത്തിന്റെ  അളവ് നിയന്ത്രിക്കാനും പച്ചമുളകിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.


ശരീരഭാരം  കുറയ്ക്കും  


പച്ചമുളക് ശരീരഭാരം കുറക്കാൻ സഹായിക്കും. പച്ചമുളകിന്റെ ദൈനംദിന ഉപഭോഗം മെറ്റബോളിസത്തെ 50% വർധിപ്പിക്കുന്നു. ഇതാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. 


വിഷാദത്തിനുള്ള സാധ്യത കുറയ്ക്കും 


പച്ചമുളകിന്  ആന്റീഡിപ്രസന്റുകളായും മൂഡ് സ്റ്റെബിലൈസറായും പ്രവർത്തിക്കാൻ കഴിയും. തലച്ചോറിലെ എൻഡോർഫിൻ (ഫീൽ ഗുഡ് ഹോർമോൺ) അളവ് ഉയർത്തുന്ന ക്യാപ്‌സൈസിൻ സാന്നിധ്യമാണ് ഇതിന് കാരണം. എന്നാൽ അമിതമായി പച്ചമുളക് ഉപയോഗിക്കാനും പാടില്ല.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.