Weight Loss Tips: പെട്ടെന്ന് ശരീരഭാരം കുറയ്ക്കണോ? പപ്പായ ഇങ്ങനെ കഴിച്ചാൽ മതി

Weight Loss Tips : രാവിലെ തന്നെ പപ്പായ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 05:27 PM IST
  • പപ്പായ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് വളരെ ഗുണകരമാണ്.
  • രാവിലെ തന്നെ പപ്പായ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
  • ഓട്സിനൊപ്പം പപ്പായ കഴിക്കുന്നത് കൂടുതൽ ഗുണകരമാണ് .
Weight Loss Tips:  പെട്ടെന്ന് ശരീരഭാരം കുറയ്ക്കണോ? പപ്പായ ഇങ്ങനെ കഴിച്ചാൽ മതി

ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ഫലമാണ് പപ്പായ.  വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ്.  അത് പോലെ തന്നെ ആളുകൾ ശരീര ഭാരം കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാൽ പപ്പായ ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. വളരെയധികം ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ശരീര ഭാരം കുറയാത്തവർക്ക് പപ്പായ കഴിച്ച് ശരീര ഭാരം കുറയ്ക്കുന്നത് ഒന്ന് ശ്രമിച്ച് നോക്കാം.  അത്പോലെ തന്നെ പപ്പായ കഴിക്കുന്നതിന് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ട്. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കും.

ഭാരം കുറയ്ക്കാൻ പപ്പായ കഴിക്കേണ്ടത് എങ്ങനെ

പപ്പായ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് വളരെ ഗുണകരമാണ്. രാവിലെ തന്നെ പപ്പായ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. അതേസമയം ഓട്സിനൊപ്പം പപ്പായ കഴിക്കുന്നത് കൂടുതൽ ഗുണകരമാണ് . ഇത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. ഉച്ചഭക്ഷണത്തിനോടൊപ്പം സാലഡായി കഴിക്കാപ്പം. പപ്പായക്കൊപ്പം ചീര, തക്കാളി, ഉപ്പ്, വെളുത്തുള്ളി, നാരങ്ങ നീര് എന്നിവ ചേർത്ത് കഴിക്കുന്നത് വളരെ ഗുണകരമാണ്. ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ വൈകിട്ട് പലഹാരത്തിന് പകരമോ, രാത്രിയിൽ അത്തഴത്തിന് ശേഷവും പപ്പായ കഴിക്കാൻ. സ്ഥിരമായി പപ്പായ കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

ALSO READ: Beauty Benefits Of Papaya: തിളക്കമുള്ള ചർമ്മത്തിന് പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

 പപ്പായയുടെ മറ്റ് ചില ഗുണങ്ങൾ 

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു: പച്ച പപ്പായയിൽ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടയുകയും സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പച്ച പപ്പായയിൽ നിന്ന് ജ്യൂസ് എടുത്ത് ഇത് കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് കുരുക്കളും പാടുകളും ഉള്ള സ്ഥലങ്ങളിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയുക. തുടർന്ന് മുഖം മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ ചെയ്യുന്നത് ചർമ്മത്തിന് വളരെയധികം ​ഗുണം ചെയ്യും.

ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കുന്നു: പഴുത്ത പപ്പായ ഉടച്ച് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും പുരട്ടുക. വിരലുകൾ കൊണ്ട് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. തുടർന്ന് വൃത്തിയുള്ള കോട്ടൺ പാഡ് ഉപയോഗിച്ച് പേസ്റ്റ് തുടയ്ക്കുക. പിന്നീട് വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്. 

ത്വക്ക് രോഗങ്ങൾ പ്രതിരോധിക്കുന്നു: ചർമ്മത്തിലെ പാടുകൾ, വിവിധ ചർമ്മ രോ​ഗങ്ങൾ എന്നിവ ഭേദമാക്കുന്നതിന് പപ്പായ ഗുണം ചെയ്യും. പാപ്പെയ്ൻ എന്ന എൻസൈം ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും ചർമ്മത്തിലെ മാലിന്യങ്ങൾ അകറ്റി ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളെ ചികിത്സിക്കുന്നതിനും ചർമ്മത്തിലെ ചൊറിച്ചിൽ, ചുവപ്പ് എന്നിവ ഒഴിവാക്കുന്നതിനും, പപ്പായ പൾപ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News