Green Tea: ഗർഭിണിയായിരിക്കുമ്പോൾ ഗ്രീൻ ടീ കുടിക്കാമോ?
Green Tea: ഗർഭാവസ്ഥ അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യവും വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്.
ഗർഭാവസ്ഥ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗർഭധാരണവും പ്രസവവും സങ്കീർണമായ പ്രക്രിയകളാണ്. ഗർഭാവസ്ഥയിൽ സ്ത്രീ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഈ പ്രക്രിയ ഗർഭാവസ്ഥയിൽ അമ്മയെ ശാരീരികവും മാനസികവും വൈകാരികവുമായ ഘട്ടങ്ങളിലൂടെ നയിക്കും. അവരുടെ ശരീരത്തെ പൂർണമായും മാറ്റിമറിയ്ക്കും. ഗർഭാവസ്ഥ അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യവും വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ സമയത്ത് ഭക്ഷണകാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും.
ഗർഭാവസ്ഥയിൽ ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്താൻ പാനീയങ്ങൾ ധാരാളമായി കുടിക്കണം. കാരണം ഇത് പ്ലാസന്റയും അമ്നിയോട്ടിക് ദ്രാവകവും രൂപീകരിക്കാൻ സഹായിക്കുന്നു. ഗർഭിണികളായ സ്ത്രീകൾ ഒരു ദിവസം എട്ട് മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഗർഭിണിയായിരിക്കുമ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമാണ്. ഗർഭിണിയായിരിക്കുമ്പോൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണപാനീയങ്ങളുണ്ട്.
ALSO READ: രക്തത്തിൽ പഞ്ചസാരയുടെ അളവ് അധികമാണോ? പാദങ്ങൾ നൽകും ഈ സൂചനകൾ
ഗ്രീൻ ടീയെക്കുറിച്ചും അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഗർഭകാലത്ത് ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അറിയാമോ? ഗ്രീൻ ടീയിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ടൈംസ് നൗവിലെ റിപ്പോർട്ട് അനുസരിച്ച്, പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ അണുബാധയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഗ്രീൻ ടീയിൽ ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ധാരാളം കഴിച്ചാൽ ഡിഎൻഎയെ പോലും നശിപ്പിക്കും.
ഗർഭം അലസൽ: ഗ്രീൻ ടീയിൽ കഫീൻ ഘടകങ്ങൾ ഉള്ളതിനാൽ, അത് പ്ലാസന്റയിലൂടെയുള്ള കുഞ്ഞിന്റെ രക്തപ്രവാഹത്തെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് കുഞ്ഞിന്റെ ഡിഎൻഎ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ഗർഭം അലസിപ്പോകുന്നതിലേക്ക് നയിക്കുകയും ചെയ്യും.
ALSO READ: Diet Coke Side-Effects: ഡയറ്റ് കോക്ക് ശരിക്കും ''ഡയറ്റ്'' ആണോ; പാർശ്വഫലങ്ങൾ ഉണ്ടോ?
പ്രസവം: ഗർഭകാലത്ത് അമിതമായ കഫീൻ ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നില്ല. ഗർഭകാലത്ത് ഗ്രീൻ ടീ ധാരാളമായി കഴിക്കുന്നത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും.
മാസം തികയാതെയുള്ള ജനനം: കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കുഞ്ഞിന്റെ അവയവങ്ങളെ ശരിയായ രീതിയിൽ വളരാൻ അനുവദിക്കാത്തത് നേരത്തെയുള്ള പ്രസവത്തിന് കാരണമാകും.
കുഞ്ഞിന്റെ ഭാരക്കുറവ്: ഗ്രീൻ ടീ ഒരു ഉത്തേജകമാണെന്നും അത് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിപ്പിക്കുമെന്നും ഇത് കുഞ്ഞിനെ ബാധിക്കുമെന്നും ടൈംസ് നൗ റിപ്പോർട്ട് പറയുന്നു.
ഡൈയൂററ്റിക്: ഗ്രീൻ ടീ കുടിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണ ഉണ്ടാക്കും. ഇത് ശരീരത്തിൽ നിന്ന് ജലാംശം കുറയാൻ ഇടയാക്കും. ഗർഭാവസ്ഥയിൽ ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...