Diet Coke Side-Effects: ‍ഡയറ്റ് കോക്ക് ശരിക്കും ''ഡയറ്റ്'' ആണോ; പാർശ്വഫലങ്ങൾ ഉണ്ടോ?

Diet Coke: ഡയറ്റ് സോഡ ശരിക്കും ഒരു മികച്ച ഓപ്ഷനാണോ? ഇല്ല എന്നാണ് ഉത്തരം. ഡയറ്റ് കോക്ക് കുടിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 01:19 PM IST
  • ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലും രക്തത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിലും വൃക്കകൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്
  • ഡയറ്റ് കോക്ക്, വലിയ അളവിൽ കഴിക്കുമ്പോൾ, വൃക്കയിലെ കല്ല് പോലുള്ള വൃക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും
Diet Coke Side-Effects: ‍ഡയറ്റ് കോക്ക് ശരിക്കും ''ഡയറ്റ്'' ആണോ; പാർശ്വഫലങ്ങൾ ഉണ്ടോ?

കൊക്കോ കോള, മറ്റ് സോഡകൾ എന്നിവയിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പഞ്ചസാരയോ കലോറിയോ ഇല്ലാത്ത സോഡയാണെന്ന് പരസ്യപ്പെടുത്തുന്നതിനാലാണ് ആളുകൾ ഡയറ്റ് കോക്ക് കുടിക്കുന്നത്. ഡയറ്റ് സോഡ ശരിക്കും ഒരു മികച്ച ഓപ്ഷനാണോ? ഇല്ല എന്നാണ് ഉത്തരം. ഡയറ്റ് കോക്ക് കുടിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡയറ്റ് കോക്കിന്റെ അഞ്ച് പാർശ്വഫലങ്ങൾ

വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു: ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലും രക്തത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിലും വൃക്കകൾ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഡയറ്റ് കോക്ക്, വലിയ അളവിൽ കഴിക്കുമ്പോൾ, വൃക്കയിലെ കല്ല് പോലുള്ള വൃക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങൾ ഒരു ദിവസം രണ്ടിൽ കൂടുതൽ ഡയറ്റ് കോക്ക് ക്യാനുകൾ കുടിക്കുന്നരാണെങ്കിൽ, നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായേക്കാമെന്നാണ് ആരോ​ഗ്യ വി​​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

ശരീരഭാരം വർധിപ്പിക്കുന്നു: ഡയറ്റ് കോക്കിൽ 'ഡയറ്റ്' എന്ന വാക്ക് ഉള്ളതിനാൽ അതിൽ കലോറി ഇല്ലെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് ഒരു സമ്പൂർണ്ണമായും തെറ്റിദ്ധാരണയാണ്. ഡയറ്റ് സോഡ പതിവായി കഴിക്കുന്നവർക്ക് ഡയറ്റ് സോഡ കഴിക്കാത്തവരെ അപേക്ഷിച്ച് ശരീരഭാരം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: രക്തത്തിൽ പഞ്ചസാരയുടെ അളവ് അധികമാണോ? പാദങ്ങൾ നൽകും ഈ സൂചനകൾ

പല്ലുകൾക്ക് ഹാനികരം: ഡയറ്റ് കോക്കിൽ അസിഡിറ്റി ഉള്ളതിനാൽ, ഇത് പല്ലിന്റെ ഇനാമലിന് ദോഷം ചെയ്യും. പതിവായി ഡയറ്റ് കോക്ക് കുടിക്കുന്നത് ദന്തക്ഷയം, പല്ലുകൾ കേടാകുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്നു: ഡയറ്റ് കോക്കിന്റെ മറ്റൊരു പ്രധാന പാർശ്വഫലം കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ്. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു.

നിർജ്ജലീകരണത്തിന് കാരണമാകുന്നു: ദാഹിക്കുമ്പോൾ ഡയറ്റ് കോക്ക് കുടിക്കുന്നത് നല്ലതല്ല. ഡയറ്റ് കോക്കിന്റെ ചേരുവകളിൽ ഒന്ന് കഫീൻ ആണ്. ഇത് ഒരു ഡൈയൂററ്റിക് ആണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. അതിനാൽ ദാഹം വരുമ്പോൾ ഡയറ്റ് കോക്കിനേക്കാൾ വെള്ളം അല്ലെങ്കിൽ ഹെർബൽ ടീ കുടിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News