Green Tea : ഗ്രീൻ ടീ ശീലമാക്കൂ; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
Green Tea Benefits : പനി മുതൽ ഹൃദ്രോഗം വരെ ചികിത്സിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആയുർവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഗ്രീൻ ടീ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.
മിക്കവർക്കും ചുടുള്ള പാനീയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ചായയാണ്. എത്താൽ ചായ അധികം കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ചായ അമിതമായി ഉപയോഗിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കും. ചായയുടെ ഉപയോഗിത്തെ കുറിച്ച് വിവിധ പഠനങ്ങളിൽ പലതരത്തിലുള്ള അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുന്നതാണ് ഉത്തമം എന്നാണ്. ഗ്രീൻ ടീ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
രോഗങ്ങളുടെ അപകടസാധ്യതയും ഒഴിവാക്കാം
ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ഗുരുതരമായ പല രോഗങ്ങളിലും നിന്നും രക്ഷനേടാൻ കഴിയും. അതും ക്യാൻസർ പോലുള്ള മഹാരോഗങ്ങളുടെ സാധ്യത പോലും ഒഴിവാക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ടെന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ അതിന്റെ ആവശ്യം വളരെ വേഗത്തിൽ വർദ്ധിക്കുകയാണ്. ഗവേഷകർ പറയുന്നതനുസരിച്ച് ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ദിവസേനയുള്ള സേവനം മികച്ച തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, പ്രമേഹം എന്നിവ നിലനിർത്തുന്നതിനും പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും വളരെ സഹായകരമാണ് എന്നാണ്.
ഗ്രീൻ ടീയിൽ പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകൾ
പല തരത്തിലുള്ള ആരോഗ്യകരമായ ബയോ ആക്റ്റീവ് സംയുക്തങ്ങൾ കാണപ്പെടുന്ന ഒന്നാണ് ഈ ഗ്രീൻ ടീ. ഇതിൽ പ്രകൃതിദത്ത സംയുക്തമായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ക്യാൻസറിന്റെ വികസനം തടയുന്നതിനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ-3 ഗാലേറ്റ് എന്ന കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ സാധ്യത കുറയ്ക്കുന്ന പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാണ്.
ഗ്രീൻ ടീ സ്തനാർബുദ സാധ്യത കുറയ്ക്കുന്നു
ദിവസവും ഗ്രീൻ ടീ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 മുതൽ 30 ശതമാനം വരെ കുറവാണെന്നാണ് പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ പല തരത്തിലുള്ള ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് വളരെ സഹായകമാണെന്നാണ് പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
പഠനമനുസരിച്ച്, ടൈപ്പ്-2 പ്രമേഹ രോഗികൾക്ക് ഗ്രീൻ ടീ വളരെ ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു
പഠനമനുസരിച്ച് ദിവസവും ഗ്രീൻ ടീ കഴിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറവാണ് എന്നാണ്. വൻകുടൽ കാൻസർ സാധ്യത 42 ശതമാനം കുറയ്ക്കാനും ഗ്രീൻ ടീക്ക് കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...