Grey Hair Treatment: മുടി ഒരിയ്ക്കലും നരയ്ക്കില്ല, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ
Grey Hair Treatment: വാർദ്ധക്യത്തിന്‍റെ ലക്ഷണമായാണ് മുന്‍പൊക്കെ നരച്ച മുടിയെ കണക്കാക്കിയിരുന്നത്. അതായത്, മുന്‍പ് 50 വയസിന് ശേഷമേ മുടി നരച്ചു തുടങ്ങിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് മാറി, 18 വയസില്‍ പോലും മുടി നരച്ചു തുടങ്ങിയിരിക്കുന്നു
Grey Hair Treatment: അഴകാര്‍ന്ന സുന്ദരമായ മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് ഇടതൂര്‍ന്ന സുന്ദരമായ മുടി. അഴകാര്‍ന്ന മുടി കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും....!!
പരസ്യങ്ങളിൽ കാണുന്നതുപോലെയുള്ള അഴകാര്‍ന്ന സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. ഇതിനായി മുടിയ്ക്ക് ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. ഇന്നത്തെ നമ്മുടെ ജീവിതശൈലി, കാലാവസ്ഥ, മലിനീകരണം, ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. കൂടാതെ, മുടിയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ നാം കാണിക്കുന്ന പിഴവുകളും മുടി നഷ്ടമാകാന്‍ ഇടയാക്കുന്നു.
ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്‍, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.
എന്നാല്‍ ഇത് കൂടാതെ മറ്റൊരു പ്രധാന പ്രശ്നം എന്നത് ചെറു പ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നതാണ്. അതായത്, ചിലരുടെ മുടി പ്രായത്തിന് മുമ്പേ വെളുക്കാന്‍ തുടങ്ങും. ഇത്തരത്തില്‍ ചെറു പ്രായത്തില്‍തന്നെ മുടി നരയ്ക്കുനത് തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
വാർദ്ധക്യത്തിന്‍റെ ലക്ഷണമായാണ് മുന്‍പൊക്കെ നരച്ച മുടിയെ കണക്കാക്കിയിരുന്നത്. അതായത്, മുന്‍പ് 50 വയസിന് ശേഷമേ മുടി നരച്ചു തുടങ്ങിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് മാറി, 18 വയസില്‍ പോലും മുടി നരച്ചു തുടങ്ങിയിരിക്കുന്നു. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് തെറ്റായ ഭക്ഷണ ശീലങ്ങളാണ് ഇതിനുള്ള പ്രധാന കാരണം.
ഭക്ഷണക്രമത്തില്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് മുടി വെളുക്കുന്നത് തടയാൻ സാധിക്കും. അതിനായി നമ്മുടെ ദിനംദിന ഭക്ഷണ ക്രമത്തില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ചില പ്രത്യേക പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ചെറു പ്രായത്തില്‍ മുടി നരയ്ക്കുന്നത് തടയാന്‍ സഹായിയ്ക്കും.
കറുത്ത നിറമുള്ള വിത്തുകൾ കഴിയ്ക്കുക
മുടി വെളുക്കുന്നത് തടയണമെങ്കിൽ കറുത്ത വിത്തുകൾ ദിവസവും കഴിക്കുക. ഇതിനായി കറുത്ത എള്ള്, കടലപ്പയർ, ചിയ വിത്തുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഈ കറുത്ത വിത്തുകൾ കഴിക്കുന്നതിലൂടെ ചെറു പ്രായത്തില്‍ മുടി നരയ്ക്കുന്നത് തടയാന്‍ സാധിക്കും.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക. മുടിയുടെ പോഷണത്തിന് സഹായിക്കുന്ന വിറ്റാമിൻ സി, സെലിനിയം മുതലായവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങളുടെ മുടി നരയ്ക്കുന്നത് തടയണം എങ്കില്‍ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കുക. ഇത് മുടി നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.
കാറ്റലേസ് സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക
മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി മുതലായവയിൽ കാണപ്പെടുന്ന ഒരു പോഷകമാണ് കാറ്റലേസ്. അതുകൊണ്ട് തന്നെ ഇവ ദിവസവും കഴിച്ചാൽ വെളുത്ത മുടിയുടെ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം.
വീറ്റ് ഗ്രാസ്
മുടിക്ക് ആരോഗ്യവും കറുപ്പും ഉണ്ടാക്കാൻ വീറ്റ് ഗ്രാസ് വളരെ നല്ലതാണ്. കൂടാതെ, കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഇത് ഉത്തമമാണ്. കൂടാതെ, വീറ്റ് ഗ്രാസില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ അകാലത്തില്‍ മുടി നരയ്ക്കുന്നത് തടയുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...