Guava Benefits: പേരക്കയുടെ ഗുണങ്ങളും അധികമാർക്കും അറിയാത്ത ചില കാര്യങ്ങളും അറിയാം
Guava Health Benefits: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനവ്യവസ്ഥ മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പേരക്ക മികച്ചതാണ്.
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പേരക്ക. പേരക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പേരക്ക മികച്ചതാണ്. ദഹനവ്യവസ്ഥ, ശരീരഭാരം കുറയ്ക്കൽ എന്നിവയ്ക്ക് പേരക്ക ഗുണം ചെയ്യും. ഈ ആരോഗ്യ ഗുണങ്ങൾക്കൊപ്പം പേരക്കയെക്കുറിച്ച് അധികമാർക്കും അറിയാത്ത മറ്റുചില കാര്യങ്ങളും അറിയാം.
പൈനാപ്പിളിനേക്കാൾ നാലിരട്ടി നാരുകൾ പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനേക്കാൾ നാലിരട്ടി വിറ്റാമിൻ സിയും ഇതിലുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 27,000 ടണ്ണിലധികം പിങ്ക് പേരക്കകൾ ഉത്പാദിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പേരക്കകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രവചനാതീതമായ കാലാവസ്ഥയും കനത്ത മഴയും പേരക്കയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു.
പേരക്കയുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. മധ്യ അമേരിക്കയും തെക്കൻ മെക്‌സിക്കോയും പേരക്കയുടെ ഉത്ഭവത്തെക്കുറിച്ച് അവകാശവാദങ്ങളുമായി മുന്നോട്ട് വന്നു. ഫിലിപ്പീൻസ് പുരാണങ്ങളിൽ പേരക്കയുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയുണ്ട്. പേരക്ക ഒരു നിരോധിത പഴമായി കണക്കാക്കപ്പെട്ടിരുന്നതായി ഫിലിപ്പീൻസ് പുരാണങ്ങളിൽ പറയപ്പെടുന്നു. ഒരു കുട്ടി ഭിക്ഷക്കാരന് ഭക്ഷണം കൊടുക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഭക്ഷ്യയോഗ്യമല്ലാത്ത പഴമായ പേരക്ക മാത്രമാണ് ഉണ്ടായിരുന്നത്. ആ കുട്ടി വനദൈവങ്ങളോട് പ്രാർത്ഥിച്ചു. വനദൈവങ്ങൾ അവന്റെ ദയയിൽ മതിപ്പുളവാക്കുകയും പേരക്കയെ ഭക്ഷ്യയോഗ്യമാക്കി മാറ്റുകയുമായിരുന്നെന്നാണ് കഥ.
കൊളംബിയയിൽ, പേരക്ക പേസ്റ്റുകളും ചീസും ചേർത്ത വിഭവം വളരെ പ്രസിദ്ധമാണ്. ക്യൂബൻ ബ്രെഡുമായി ചേർത്ത്, കൊളംബിയയിലെ ഏറ്റവും രുചികരമായ ഭക്ഷണങ്ങളിൽ ഒന്നാണിത്. ദക്ഷിണാഫ്രിക്കയിൽ, പേരക്ക പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു. പുഡിങ്, ജാം എന്നീ രൂപങ്ങളിലും പേരക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...