മുഖസൗന്ദര്യം നിലനിർത്താൻ എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് ഒട്ടു മിക്ക ആളുകളും. മുഖത്തെ പാടുകളും കുരുക്കളും മാറി മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാൻ ഒരു എളുപ്പ വഴി ആയാലോ? എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ് പാക്കിനെ പരിചയപ്പെടാം. പേരയില ഫേസ് പാക്ക്. പണച്ചെലവില്ല എന്നതും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതും പേരയില ഫേസ് പാക്കിന്റെ പ്രത്യേകതക‌ളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്പാക്ക് തയ്യാറാക്കുന്നതിന് പേരയുടെ ഇളം ഇലകളാണ് കൂടുതൽ അനുയോജ്യം. 10-11 പേര ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങളുടെ ചർമ്മം എണ്ണമയം ഉള്ളതാണെങ്കിൽ അരച്ചെടുത്ത പേര ഇലയിലേക്ക് നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മമാണെങ്കിൽ പേരയില പേസ്റ്റിലേക്ക് തേൻ ചേർത്ത് മിക്സ് ചെയ്യാം. മുഖക്കുരുവാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ അതിനും പരിഹാരമുണ്ട്. പേരയില പേസ്റ്റിലേക്ക് ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലും ഒരു നുള്ള് മഞ്ഞപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടാം.


പേസ്റ്റ് മുഖത്ത് പുരട്ടുന്നതിന് മുമ്പ് മുഖം നന്നായി കഴുകി മുഖത്ത് ആവി കൊള്ളുന്നത് ​കൂടുതൽ ​ഗുണം ചെയ്യും. ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങൾ തുറക്കുന്നതിന് സഹായിക്കും. ഇതിന് ശേഷം ഫെയ്സ്പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം പച്ച വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പേരയില ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്തെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കി മാറ്റുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.