Gut Health In Summer: ദഹന പ്രശ്നങ്ങൾ പരിഹരിക്കാം... അടുക്കളയിലുണ്ട് മാർഗങ്ങൾ
Foods For Gut Health: കുടലിന്റെ ആരോഗ്യം മുഴുവൻ ആരോഗ്യത്തെയും സ്വാധീനിക്കുന്നതിനാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണ്.
നിങ്ങളുടെ ദഹനനാളം ദഹനത്തെ സുഗമമാക്കുന്നു. പോഷണം സ്വാംശീകരിക്കുന്നു, ശാരീരിക മാലിന്യങ്ങൾ ഇല്ലാതാക്കുന്നു എന്നീ പ്രവർത്തനങ്ങളും ദഹനനാളം ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മുഴുവൻ ആരോഗ്യത്തെയും സ്വാധീനിക്കുന്നതിനാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ സാധാരണമാണ്.
ദഹനപ്രശ്നങ്ങൾക്കുള്ള ഏറ്റവും സാധാരണമായ ചില കാരണങ്ങൾ എന്തൊക്കെയാണ്? തണുത്ത അത്താഴം, ഹോട്ട് ഡോഗ് എന്നിവ പോലുള്ള ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ദഹനത്തെ ദോഷകരമായി ബാധിച്ചേക്കാം. വീക്കവും രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കുന്നതിനാൽ ഈ ഭക്ഷണങ്ങൾ ആരോഗ്യത്തെ വഷളാക്കും.
കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നം സ്ട്രെസ് ലെവലുകളുടെ വർദ്ധനവാണ്. ചില സാഹചര്യങ്ങളിൽ, അമിതമായ സമ്മർദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുന്നത് വീക്കം അല്ലെങ്കിൽ വയറിളക്കം എന്നീ അവസ്ഥകളിലേക്ക് നയിക്കും. ശരീരത്തിൽ ജലാംശം കുറയുന്നത് മലം കഠിനമാക്കുന്നതിനും മലബന്ധത്തിനും കാരണമാകും. ഭക്ഷണക്രമവും ജീവിതശൈലി പരിഷ്കരണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ ഇതിന് പരിഹാരം കാണാം.
ദഹനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ
പെരുംജീരക വിത്തുകൾ: രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ശരീരഭാരം കുറയ്ക്കാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ പെരുംജീരക വിത്തിനുണ്ട്. ഈ വിത്തുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.
ഇഞ്ചി: ദഹനം വർദ്ധിപ്പിക്കുമ്പോൾ ഓക്കാനം ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. നിങ്ങൾക്ക് ഇഞ്ചി ചായ കഴിക്കാം അല്ലെങ്കിൽ ഭക്ഷണത്തിൽ ഇഞ്ചി പേസ്റ്റ് ചേർക്കാം. പുതിയ ഇഞ്ചിയുടെ കുറച്ച് കഷ്ണങ്ങൾ എടുത്ത് ഒരു കപ്പ് വെള്ളത്തിൽ അൽപനേരം വേവിക്കുക.
തൈര്: തൈരിൽ ആരോഗ്യകരമായ ബാക്ടീരിയകൾ കാണപ്പെടുന്നു, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്. വയറുസംബന്ധമായ നിരവധി പ്രശ്‌നങ്ങളെ ചെറുക്കാൻ ഇത് ഫലപ്രദമാണ്. ദിവസവും ഒരു കപ്പെങ്കിലും തൈര് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.
നാരങ്ങ വെള്ളം: ശരീരത്തിന് ജലാംശം നൽകുന്നതിന് പുറമേ, ശുദ്ധമായ നാരങ്ങ വെള്ളം പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ദഹനത്തെ സഹായിക്കുന്നതിനായി നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ, വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും.
കർപ്പൂര തുളസി: കർപ്പൂര തുളിസി ദഹനപ്രശ്നങ്ങളെ ചെറുക്കും. കൂടാതെ, ഇത് നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കും. സലാഡുകൾ, സ്മൂത്തികൾ, ചട്നികൾ എന്നിങ്ങനെ വിവിധ രീതികളിൽ കർപ്പൂര തുളസി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മെച്ചപ്പെട്ട ദഹനത്തിന്, പെപ്പർമിന്റ് ടീ കുടിക്കുന്നതും നല്ലതാണ്.
ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ മാറ്റം വരുത്തുക, വ്യായാമം ചെയ്യുക, ഒരു ഫുഡ് ജേണൽ പിന്തുടരുക എന്നിവ ഉൾപ്പെടെയുള്ള വീട്ടുവൈദ്യങ്ങളിലൂടെ ലഘുവായ ദഹനപ്രശ്നങ്ങൾ പരിഹരിക്കാം. എന്നാൽ, കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...