Hair Growth Foods: അഴകാര്‍ന്ന ഇടതൂര്‍ന്ന സുന്ദരമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗിയ്ക്കും അഴകിനുമായി എന്തും ചെയ്യാന്‍ തയ്യാറാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍, അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഉള്ള മുടി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് മിക്കവാറും ഉണ്ടാകാറ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുടിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരാതിയാണ് മുടി കൊഴിച്ചിലും അകാലത്തില്‍ മുടി നരയ്ക്കുന്നതും.  ഈ പ്രശ്നങ്ങളില്‍നിന്ന് രക്ഷ നേടാന്‍ മുടിയ്ക്ക് പുറമേനിന്ന് നല്‍കുന്ന പരിചരണം പോലെ തന്നെ ആവശ്യമാണ് മുടി വളര്‍ച്ചയെ സഹായിയ്ക്കുന്ന ഭക്ഷണം കഴിയ്ക്കുക എന്നത്. അതായത്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മുടി വളര്‍ച്ചയെ സഹായിയ്ക്കും. 


Also Read:  Bone strength: എണ്‍പതിലും എല്ലിന് നല്‍കാം കരുത്ത്!! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി 


നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും. 


Also Read:  Gajlaxmi Rajyog 2024: ഗജലക്ഷ്മി രാജയോഗം, മെയ് മാസത്തിൽ ഈ 5 രാശിക്കാര്‍ നാല് ദിശകളില്‍ നിന്നും പണം കൊയ്യും!! 
  
ആരോഗ്യകരവും ശക്തവുമായ മുടിക്ക് കഴിയ്ക്കാം ഈ 6 സൂപ്പർ ഫുഡുകൾ


പച്ച ഇലക്കറികൾ: നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. മുടി കൊഴിയാനും ഇത് ഇടയാക്കുന്നു. മുടിയുടെ കോശങ്ങൾക്ക് ആവശ്യമായ ഇരുമ്പ് ചീരയിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഭക്ഷണക്രമത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയെ സഹായിയ്ക്കും.


 സിട്രസ് പഴങ്ങൾ: ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാൻ ഒരാൾക്ക് വിറ്റാമിൻ സി ആവശ്യമാണ്. അതിനാൽ, സിട്രസ് പഴങ്ങൾ കഴിക്കേണ്ടത്‌ ആവശ്യമാണ്. ഓറഞ്ചിൽ നിന്നോ നാരങ്ങാ വെള്ളത്തില്‍ നിന്നോ നിങ്ങള്‍ക്ക് ആവശ്യമായ പ്രതിദിന ഡോസ് വിറ്റാമിൻ സി ലഭിക്കും. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു, ഇത് മുടിയുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന കാപ്പിലറികളെ ശക്തമാക്കുകയും മുടി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. 
 
നട്‌സ്:  ഒമേഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ പോഷണത്തിനും കട്ടിയുള്ള മുടിക്കും സഹായിക്കും. ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അവ ലഭിക്കേണ്ടതുണ്ട്. ബദാം, വാൽനട്ട് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് മുടി വളര്‍ച്ച വേഗത്തിലാക്കുന്നു.


അവോക്കാഡോ:  ഇവ രുചികരവും ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടവുമാണ്. അവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ സഹായിക്കും.


ബീൻസ്:  ബീൻസ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ സഹായിയ്ക്കും. അതായത്,  ബീന്സില്‍  ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്, മുടി വളർച്ചയെ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.


മധുരക്കിഴങ്ങ്: മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ഘടന നിലനിർത്താനും വളർച്ചയെ സഹായിക്കാനും സഹായിക്കുന്ന ബീറ്റാ കരോട്ടിൻ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.