Ayurvedic Remedies for Hair Loss: സൗന്ദര്യം വെറും ചർമ്മ ഭംഗിയില്‍ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന വസ്തുത എല്ലാവർക്കുമറിയാം. ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യത്തിൽ ചർമത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് അത്ര തന്നെ പ്രധാന്യമുണ്ട് തലമുടിയ്ക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചർമസംരക്ഷണത്തിൽ നല്‍കുന്ന ശ്രദ്ധ പോലെതന്നെ തലമുടിയുടെ കാര്യത്തിലും  പ്രത്യേക പരിചരണം ആവശ്യമാണ്. മുടിയ്ക്ക് ശരിയായ രീതിയില്‍ പരിചരണം നല്‍കിയില്ല എങ്കില്‍  മുടി കൊഴിച്ചില്‍ ഉണ്ടാവുക സ്വാഭാവികം.  


ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, മുടി കൊഴിച്ചില്‍ ആണ് പലപ്പോഴും വില്ലനായി മാറുന്നത്. നാം ആഗ്രഹിക്കുന്ന രീതിയിലുള്ള ഭംഗിയാര്‍ന്ന മുടി ലഭിക്കാന്‍ പ്രത്യേക പരിചരണം ആവശ്യമാണ്. 


Also Read:  Guava Side Effects: പേരക്ക കൂടുതല്‍ കഴിയ്ക്കുന്നതും അപകടം, പാര്‍ശ്വഫലങ്ങള്‍ അറിയാം  


മുടി കൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദത്തില്‍ ചില പ്രത്യേക പ്രതിവിധികള്‍ പറയുന്നുണ്ട്. ഈ പ്രതിവിധികള്‍  ഉപയോഗിച്ച് മുടി പരിപാലിക്കുക, മുടി കൊഴിച്ചിൽ ഇല്ലാതാകും. മുടി കൊഴിച്ചില്‍ എന്നത്, എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അലട്ടുന്ന പ്രശ്നമാണ്.  ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ സാരമായി ബാധിക്കും. 


മുടികൊഴിച്ചിൽ തടയാൻ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കെമിക്കൽ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ മുടിക്ക് ദോഷം ചെയ്യും.ആയുർവേദത്തിലെ ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ കൂടാതെ ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും മുടികൊഴിച്ചിൽ നിന്ന് ആശ്വാസം നൽകും.


ആയുർവേദ പ്രകാരം മുടിയിൽ എണ്ണ പുരട്ടുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അതിന് പറ്റിയ സമയം ഏതെന്നും അറിയാം 


എണ്ണ പുരട്ടുന്നതിന്‍റെ  ഗുണങ്ങൾ പലതാണ്. മുടിയില്‍ എണ്ണ പുരട്ടി തലയിൽ നന്നായി മസാജ് ചെയ്യുന്ന രീതി പണ്ടുകാലം മുതല്‍ക്കേ ഉണ്ടായിരുന്നു.  ഇന്നും മിക്കവരും മുടി കഴുകുന്നതിന് മുമ്പ് തല മസാജ് ചെയ്യാറുണ്ട്. മുടിയില്‍ നന്നായി എണ്ണ പുരട്ടുന്നത് കൊണ്ട് മുടി പെട്ടെന്ന് വെളുക്കില്ല, അതുപോലെ മുടിയുടെ വേരുകൾ ശക്തമാകുകയും കൂടാതെ മാനസിക പിരിമുറുക്കം കുറയുകയും ചെയ്യുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. 


ആയുർവേദം അനുസരിച്ച്, തലയിൽ എണ്ണ പുരട്ടുന്നതുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ അറിയാം...


തലവേദനയ്ക്ക് വാതവുമായി ബന്ധമുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു. അതിനാൽ, വൈകുന്നേരം മുടിയിൽ എണ്ണ  പുരട്ടുന്നത് ഉത്തമമാണ്.
  
ഷാംപൂ ഉപയോഗിച്ച്  മുടി കഴുകുന്നതിന് മുന്‍പ് നന്നായി  എണ്ണ പുരട്ടാം.  മുടി കഴുകിയതിന്  ശേഷം എണ്ണ പുരട്ടിയാല്‍ പൊടിയും മറ്റ് അഴുക്കുകളും അടിഞ്ഞു കൂടാന്‍ ഇടയാക്കും.  


മുടിയിൽ പതിവായി എണ്ണ പുരട്ടുന്നത് താരൻ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലാതാക്കും. 


വേപ്പില എണ്ണയിൽ ഇട്ട് ചൂടാക്കി തലയിൽ പുരട്ടുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുടി നന്നായി കഴുകുക. ഇത് താരൻ എന്ന പ്രശ്‌നത്തെ പൂർണമായും ഇല്ലാതാക്കും.


രാത്രിയിൽ മുടിയിൽ നന്നായി എണ്ണ പുരട്ടുക, പിറ്റേന്ന് രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക.


രാത്രി ഉറങ്ങി തലമുടിയിൽ എണ്ണ പുരട്ടി ഇളം കൈകൾ കൊണ്ട് മസാജ് ചെയ്യുന്നത് നല്ല ഉറക്കം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.