Hair Serum Benefits: പല തരത്തിലുള്ള മുടികള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴിയാണ് ഹെയർ സെറം. ഹെയർ സെറം.  മുടിയെ സംരക്ഷിക്കുക മാത്രമല്ല, തിളക്കം നൽകുകയും മുടിയ്ക്ക് ആരോഗ്യവും പോഷണവും നൽകുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വരണ്ട മുടി, എണ്ണമയമുള്ള മുടി, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുക, ഉള്ളില്ലാത്ത മുടി, താരന്‍ തുടങ്ങി മുടിയുടെ പ്രശ്നങ്ങൾ പല ആളുകൾക്കും പല തരത്തിലാണ്. മിനുസമാർന്നതും പട്ടു പോലെ തിളങ്ങുന്നതുമായ മുടിയ്ക് ഇന്ന് ലഭിക്കുന്ന ഏറ്റവും ഉത്തമ പരിഹാരമാണ്  ഹെയർ സിറം. മുടിയിഴകൾക്ക് പുതു ജീവൻ നൽകുമെന്ന കാരണത്താൽതന്നെ ഹെയർ സിറം ഇന്ന് ഏറെ പ്രശസ്തിയാർജ്ജിച്ചു കഴിഞ്ഞു. 


Also Read:  Weight Gain: ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം


ഹെയർ സിറം നൽകുന്ന ഗുണങ്ങൾ നിരവധിയാണ്


മലിനീകരണവും പൊടിയും അഴുക്കും അടിഞ്ഞുകൂടി മുടി പലപ്പോഴും എളുപ്പത്തില്‍ പൊട്ടിപ്പോകാന്‍ ഇടയാകുന്നു. മുടിയെ അഴുക്കിൽ നിന്ന് സംരക്ഷിക്കാൻ ഹെയർ സിറം സഹായിക്കുന്നു.


മുടി കൂടുതല്‍ മൃദുവും മിനുസമാർന്നതുമാക്കുവാന്‍ ഹെയർ സിറം സഹായിക്കുന്നു. ഇത് മുടിയ്ക്ക് ആരോഗ്യകരമായ രൂപം നൽകുകയും ചെയ്യുന്നു.


വെയിലിൽ നിന്ന് മുടിയെ സംരക്ഷിക്കാനും ഹെയർ സിറം സഹായിക്കുന്നു.


ഹെയർ സിറം ഉപയോഗിക്കുന്നത് മുടി ജട പിടിക്കുന്നതും കൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയ്ക്കാൻ കഴിയും.


മുടിയ്ക്കുണ്ടാകുന്ന സ്വാഭാവിക എണ്ണമയത്തിലെ കുറവ് അല്ലെങ്കിൽ വരണ്ടതും കേടുവന്നതുമായ മുടി ഉൾപ്പെടെയുള്ള  നിരവധി പ്രശ്നങ്ങള്‍ ഹെയർ സിറം ഉപയോഗിച്ച് എളുപ്പത്തിൽ ഭേദമാക്കാം. മുടിയ്ക്ക് ഈർപ്പം പകരുവാനും ആവശ്യമായ പോഷണം നൽകുവാനും ഹെയർ സിറം സഹായിക്കുന്നു.


 മുടി സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആണ് എങ്കില്‍, മുടിയുടെ തകരാറിനെ പ്രതിരോധിക്കാൻ മാത്രമല്ല, മുടിയിലെ പ്രകൃതിദത്ത എണ്ണമയം സംരക്ഷിക്കുന്നതിനും ഹെയർ സിറം വളരെയധികം സഹായിക്കും. 


ഹെയർ സെറം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍


നിങ്ങള്‍ മാർക്കറ്റിൽ ലഭ്യമായ ഹെയർ സിറം ബ്രാൻഡുകളെ ആശ്രയിക്കുന്നവര്‍ ആണെങ്കില്‍  അവയിലെ രാസ ഘടകങ്ങൾ പരിശോധിക്കുക. കഠിനമായ ഏറെ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കരുത്. കൂടാതെ, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾക്ക് അനുസരിച്ച് ഫലപ്രദമായ സിറം ഉപയോഗിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.


ഹെയർ സെറം ഉപയോഗിക്കേണ്ട വിധം


ഷാമ്പൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ടവൽ കൊണ്ട് മുടി ഉണക്കുക. 


അല്പം നനവുള്ള മുടിയിൽ സെറം പുരട്ടുക.


രണ്ടു തുള്ളി സെറം നിങ്ങളുടെ കൈപ്പത്തിയിൽ ഒഴിക്കുക. പിന്നീട് ഇത് മുടിയുടെ ഉപരിതലത്തിൽ അറ്റം മുതൽ വേരുകൾക്ക് മുൻപ് വരെ ഉപയോഗിക്കുക. മുടി വേരുകളിലും ശിരോചർമ്മത്തിലും സെറം ഉപയോഗിക്കുക. 


ചെറിയ ഭാഗങ്ങളായി മുടി എടുത്ത് അകലമുള്ള പല്ലുകളുള്ള ചീപ്പ് / ബ്രഷ് ഉപയോഗിച്ച് ചീവുക.


നിങ്ങളുടെ ദൈനംദിന മുടി സംരക്ഷണ ദിനചര്യയ്ക്കായി ഒരു സെറം ചേർക്കുന്നത് ഉറപ്പാക്കുക. മുടി വീണ്ടും കഴുകുന്നതിനിടയിലുള്ള ഇടവേളകളിൽ സിറം നിരവധി തവണ വീണ്ടും ഉപയോഗിക്കരുത്. കഴുകിയ മുടിയിൽ സിറം ഉപയോഗിക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.