സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ്  അഴകാര്‍ന്ന മുടി.   പരസ്യങ്ങളിൽ കാണുന്ന പോലെയുള്ള സുന്ദരമായ മുടി സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവരും കുറവല്ല. സുന്ദരമായ മുടിയ്ക്ക്  ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്.  നമുക്കറിയാം ചില സമയങ്ങളില്‍ വ്യക്തമായ കാരണങ്ങളില്ലാതെതന്നെ  മുടി കൊഴിയാം.  താരന്‍,   മുടി പൊട്ടിപോവൽ,  മുടികൊഴിച്ചിൽ എന്നിവയാണ്  സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.  ഈ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍  മുടിയുടെ ബലം കുറയുകയും  മുടി  ദുർബലമാകുകയും ചെയ്യും. ഇപ്പോൾ നല്ല ഇടതൂർന്ന മുടി തഴച്ച് വളരാനുള്ള ഒറ്റമൂലിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മുടി വളരാൻ സഹായിക്കുന്ന പ്രധാന വഴികളിൽ ഒന്നാണ് വെളിച്ചെണ്ണ. കേശസംരക്ഷണത്തിന് വെളിച്ചെണ്ണയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. വെളിച്ചെണ്ണ  മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കും. മുടിയുടെ പല പ്രശ്‍നങ്ങൾക്കും പരിഹാരം കാണാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കാറുണ്ട്. അത്പോലെ തന്നെ താരൻ കുറയ്ക്കാനും, ബുദ്ധിയുടെ ബലം വധിപ്പിക്കാനുമൊക്കെ നാരങ്ങ നീരും സഹായിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും ഒന്നിക്കുന്ന ഈ ഒറ്റമൂലി പ്രയോഗിച്ചാൽ മുടി തഴച്ച് വളരും.


ALSO READ: Unhealthy Morning Habits: രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഇനി ആവർത്തിക്കരുത്


 


വെളിച്ചെണ്ണയും നാരങ്ങ നീരും


വെളിച്ചെണ്ണയും നാരങ്ങ നീരും ഒരുമിച്ച് ഉപയോഗിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെയധികം പ്രയോജനകരമാണ്. വെളിച്ചെണ്ണ അല്‍പം ചൂടാക്കി അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യണം. അതിന് ശേഷം ചെറു ചൂടോട് കൂടി ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കണം. ഇത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കും. ഒരു ദിവസം മുഴുവൻ ഇത് തലയിൽ വെച്ച ശേഷം പിറ്റേന്ന് ശക്തി കുറഞ്ഞ ഷാമ്പൂ കൊണ്ട് കഴുകി കളയാം. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യം വീതം ചെയ്‌താൽ കുറഞ്ഞ ദിവസങ്ങളിൽ നിങ്ങളുടെ മുടി തഴച്ച് വളരാൻ ആരംഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.