Haircare Tips: മുടി നരയ്ക്കുന്നത് പെട്ടെന്ന് തന്നെ ഒഴിവാക്കാൻ ചില എളുപ്പ വിദ്യകൾ
ഭക്ഷണ ക്രമങ്ങളും പലപ്പോഴും മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്.
ജോലിയിലെ സമ്മർദ്ദങ്ങളും (Job Stress) , മറ്റ് മാനസിക സമ്മർദ്ദങ്ങളും (Mental Stress) സാധാരണയായി മുടി നരയ്ക്കാൻ (Hair Greying) കാരണമാകാറുണ്ട്. ഭക്ഷണ ക്രമങ്ങളും പലപ്പോഴും മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. രോമകൂപങ്ങൾ മുടിക്ക് നിറം നൽകുകയും, പിന്നീട് ഇത് നിർത്തുകയും, സാധാരണ നിലയിലേക്ക് മടങ്ങി വരുകയും ചെയ്യാറുണ്ട്. സാധാരണയായി 35 വയസിന് ശേഷമാണ് മുടി നരച്ച കരണമാകാറുള്ളത്.
എന്നാൽ മലിനീകരണം, ജങ്ക് ഫുഡുകൾ ധാരാളമായി കഴിക്കുന്നതും മുടി നേരത്തെ തന്നെ നരയ്ക്കാൻ കാരണമാകാറുണ്ട്. പ്രശസ്ത പോഷകാഹാര വിദഗ്ധയായ ഷൊണാലി സബേർവാൾ മുടി നരയ്ക്കുന്നത് തടയാൻ ചില എളുപ്പ വിദ്യകളുമായി എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാണ് ഷൊണാലി സബേർവാൾ വിവരങ്ങൾ പങ്ക് വെച്ചത്.
മുടി നരയ്ക്കുന്നത് ഒഴിവാക്കാനുള്ള എളുപ്പ വിദ്യകൾ
സീവീഡ് (Seaweed)
സീവീഡ് കഴിക്കുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. സീവീഡ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് സിങ്ക്, മഗ്നീഷ്യം, സെലിനിയം, കോപ്പർ, സിങ്ക്, ഇരുമ്പ്.എന്നിങ്ങനെ വിവിധ പോഷകങ്ങൾ ശരീരത്തിന് ലഭിക്കും. ഇത് മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കും.
കറുത്ത എള്ള് (black sesame)
കറുത്ത എള്ള്, ബീൻസ്, ബ്ലാക്ക്‌സ്‌ട്രാപ്പ് മൊളാസസ്, നിഗല്ല വിത്തുകൾ (കലോഞ്ചി) എന്നിവ കഴിക്കുന്നത് നിങ്ങളുടെ മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കും.
ALSO READ: Black Pepper: കുരുമുളക് ഈ രീതിയിൽ സേവിക്കൂ, പുരുഷശേഷി വർദ്ധിക്കും!
നെല്ലിക്ക ( Amla)
മുടി നരയ്ക്കാൻ സഹായിക്കുന്ന മറ്റൊരു സാധനമാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് ഔഷധ ഗുണങ്ങൾ ഉണ്ട്. ഇതിലെ പോഷണങ്ങൾ മുടി നരയ്ക്കുന്നത് തടയും. കൂടാതെ നെല്ലിക്ക ഉപയോഗിച്ച് ഉണ്ടാക്കിയ എണ്ണ ഉപയോഗിക്കുന്നതും ഗുണകരമാണ്.
കാറ്റലേസ് (എൻസൈം)
കാറ്റലേസ് (എൻസൈം) അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി നരയ്ക്കുന്നത് ഒഴിവാക്കാൻ വളരെ ഫലപ്രദമാണ്. മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബ്രോക്കോളി എന്നിവയിലെല്ലാം കാറ്റലേസ് അടങ്ങിയിട്ടുണ്ട്.
ശുദ്ധമായ ഭക്ഷണം കഴിക്കുക
ശുദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. രക്തത്തിൽ അനാരോഗ്യകരമായ സാധനങ്ങൾ എത്തുന്നത് ഒഴിവാക്കുക. പഞ്ചസാര, പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച മാവ്, പാക്കേജുചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, വളരെയധികം മൃഗ പ്രോട്ടീൻ എന്നിവ കഴിക്കുന്നത് കഴിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...