Halloween Day 2021: എന്താണ് ഹാലോവീൻ? എന്നാണ് ആഘോഷിക്കുന്നത് തുടങ്ങി അറിയേണ്ടതെല്ലാം
പ്രധാനമായും കെൽറ്റിക് വിശ്വാസങ്ങൾ (Celtic Culture) പ്രകാരമാണ് ഈ ദിവസം ആഘോഷിക്കുന്നത്. അമേരിക്കയിലും, യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് ഇത് ആഘോഷിക്കാറുള്ളത്.
ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ (Halloween Day 2021) . ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ (Ghosts)വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും. പ്രധാനമായും കെൽറ്റിക് വിശ്വാസങ്ങൾ (Celtic Culture) പ്രകാരമാണ് ഈ ദിവസം ആഘോഷിക്കുന്നത്. അമേരിക്കയിലും, യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് ഇത് ആഘോഷിക്കാറുള്ളത്.
എന്നാൽ കാലങ്ങൾ കഴിയും തോറും ഈ ആഘോഷത്തിന്റെ സാന്നിധ്യം ലോകത്തെമ്പാടും ഉണ്ടാവുകയായിരുന്നു. അത് ലോകത്തിന്റെ പോപ്പ് കൾച്ചറിന്റെ തന്ന്നെ ഭാഗമായി മാറുകയായിരുന്നു. ഇന്ത്യയിലെയും നിരവധി സ്ഥലങ്ങളിൽ ഹാലോവീൻ ആഘോഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്ക്ക്മ ഇവ വളരെയിഷ്ടമാണെന്നുള്ളതാണ് വാസ്തവം.
ALSO READ: World Stroke Day 2021: 'സമയം അമൂല്യം' സന്ദേശവുമായി ലോക പക്ഷാഘാത ദിനം
എന്നാണ് ഹാലോവീൻ ആഘോഷിക്കുന്നത് ?
എല്ലാവർഷവും ഒക്ടോബർ 31 നാണ് ഹാലോവീനായി ആഘോഷിക്കുന്നത്. ഇന്നാണ് ഈ വർഷത്തെ ഹാലോവീൻ ആഘോഷിക്കുന്നത്. ഹാലോവീനിന് ഓൾ സൈന്റ്സ് ഡെയുമായി വളരെ അടുത്ത ബന്ധമുണ്ട്. എട്ടാം നൂറ്റാണ്ടിൽ പോപ്പ് ഗ്രിഗറി മൂന്നാമൻ നവംബർ 1 ഓൾ സൈന്റ്സ് ഡേയായി പ്രഖ്യാപിച്ചു. ഓൾ സെയിന്റ്സ് ഡേയുടെ തലേദിവസം 'ഓൾ ഹാലോസ് ഈവ്' എന്നാണ് അറിയപ്പെട്ടിരുന്നത്, അത് ഹാലോവീനായി മാറുകയായിരുന്നു.
ALSO READ: Health Tips: ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ, കുട്ടികളുടെ ആരോഗ്യത്തിന്ഉത്ത
ഹാലോവീനിന്റെ ചരിത്രം
ഓൾ സെയിന്റ്സ് ഡേയുമായുള്ള അടുത്ത ബന്ധത്തിനു പുറമേ, 2000 വർഷം പഴക്കമുള്ള ഒരു കെൽറ്റിക് ആഘോഷത്തിൽ നിന്നാണ് ഹാലോവീനിന്റെ ഉത്ഭവം എന്നും കഥകളുണ്ട്. കെൽറ്റിക് കമ്മ്യൂണിറ്റികൾ അവരുടെ പുതുവത്സരം നവംബർ 1-നാണ് ആഘോഷിക്കുന്നത്. അങ്ങനെ ഒക്ടോബർ 31-ന് പുതുവത്സര രാവ് ആയി ആഘോഷിച്ചു.
ALSO READ: How To Lose Weight: മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം കുറയ്ക്കാൻ ഇവ ഉത്തമം
അയർലണ്ടിൽ, ഹാലോവീനെ സാംഹൈൻ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ അർദ്ധം വേനലിന്റെ അവസാനമമെന്നാണ്. അയർലണ്ടിൽ മാത്രമല്ല, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും -- പ്രത്യേകിച്ച് വടക്കൻ അക്ഷാംശങ്ങളിൽ -- ഹാലോവീൻ വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നുണ്ട്.
കെൽറ്റിക് പാരമ്പര്യത്തിൽ ഹാലോവീൻ ദിനത്തിൽ ദുഷ്ടാത്മാക്കളെ അകറ്റാൻ തീ കത്തിക്കുന്നതും ശൈത്യകാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി ശൈത്യം നിരവധി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനെ അകറ്റാനാണ് തീ കൊളുത്തുന്നതെന്നും വിശ്വാസമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...