കോവിഡ് 19നെതിരെ (Covid 19) പ്രധാന പ്രതിരോധ നടപടിയായി നമ്മൾ ഉപയോഗിക്കുന്നത് മാസ്കും ആൽക്കഹോൾ ബേസ്ഡ് ആയുള്ള ഹാൻഡ് സാനിറ്റൈസറുകളുമാണ്. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണ് അല്ലെങ്കിൽ ദോഷവശങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് അറിയില്ല. ബംഗളുരുവിലെ ഒരു സംഘം ഗവേഷകർ സാനിറ്റൈസറുകൾ (Sanitizer) കണ്ണിൻ കേടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസർ വൈറസിനെ കൊല്ലുന്നതോടൊപ്പം നമ്മുടെ സെല്ലുകളും നശിപ്പിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ Dr രോഹിത് ഷെട്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Bird Flu പ്രതിരോധിക്കാൻ 5 പൊടികൈകൾ


ഹാൻഡ് സാനിറ്റൈസർ (Hand Sanitizer)പതിവായി ഉപയോഗിക്കുന്നത് കണ്ണിലെ കോശങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട് . ഇത് മൂലം കണ്ണിൽ അണുബാധയുണ്ടാകാതെ തന്നെ ചുവപ്പും,  അസ്വസ്ഥതകളും അനുഭവപ്പെടും. ” ഹാൻഡ് സാനിറ്റൈസറുകൾ അമിതമായി ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ  സാനിറ്റൈസർ എയറോസോൾ ഡ്രൈവൻ ഒക്കുലാർ ഡിസീസ് എന്ന് അറിയപ്പെടുന്നു.


ALSO READ: Snoring: നിങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ടാകാം


ഹാൻഡ് സാനിറ്റൈസറുകൾ വൈറസുകളെ (Virus) കൊല്ലാൻ ശക്തമായ അളവിലാണ് നിർമ്മിച്ചിട്ടുള്ളത്. അവ നിങ്ങളുടെ കണ്ണിൽ പോയാൽ കോർണിയ നശിപ്പിച്ച് കളയാൻ അവയ്ക്ക് ശക്തിയുണ്ട്. അതിനാൽ സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ വളരെ അധികം സൂക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 


എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുക്ക് സാനിറ്റൈസർ ഉപയോഗം നിർത്താൻ കഴിയില്ല  പക്ഷെ കണ്ണുകളെ രക്ഷിക്കാൻ ചിലത് ചെയ്യാൻ കഴിയും


1) സാനിറ്റൈസർ എടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും കണ്ണുകൾ അടച്ച് വെക്കുക.


2) കണ്ണിൽ നിന്ന് അകലാം പാലിച്ച് മാത്രം സാനിറ്റൈസർ ഉപയോഗിക്കുക 


3) അടഞ്ഞ മുറികളിൽ സാനിറ്റൈസർ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക