ഇന്ന് രാജ്യമെമ്പാടുമുള്ള ജനങ്ങൾ ദീപാവലി ആഘോഷിക്കുകയാണ്. ധൻതേരസിൽ തുടങ്ങി ഭായി ദൂജിൽ അവസാനിക്കുന്ന അഞ്ച് ദിവസത്തെ ആഘോഷമാണ് ദീപാവലി. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്‌ക്ക് മേൽ അറിവിന്റെയും നിരാശയ്‌ക്ക് മേൽ പ്രതീക്ഷയുടെയും വിജയത്തിന്റെയും പ്രതീകമായി ആണ് ദീപാവലി ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലിയെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങൾ വിശ്വാസത്തിലുണ്ട്. പാൽകടൽ കടഞ്ഞപ്പോൾ ലക്ഷ്മീ ദേവി ഉയർന്നു വന്നുവെന്നാണ് ചിലർ വീശ്വസിക്കുന്നത്. 14  വർഷത്തിന് ശേഷം വനവാസവും രാവണ നിഗ്രഹവും നടത്തിയതിന് ശേഷം തിരിച്ച് വന്നതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് പ്രചാരത്തിലുള്ള മറ്റൊരു വിശ്വാസം. ഭഗവാൻ കൃഷ്‌ണൻ നരകാസുരനെ വധിച്ചതിന്റെ വിജയം ആഘോഷിക്കുന്നതാണ് ദീപാവലി ആഘോഷം എന്നും വിശ്വാസമുണ്ട്. ഈ ദീപാവലിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളും സന്ദേശങ്ങളും അയയ്ക്കാം. ചില ആശംസകളും സന്ദേശങ്ങളും ഇതാ.


ALSO READ: Happy Dhanteras 2022 Wishes: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ധൻതേരസ്; പ്രിയപ്പെട്ടവർക്ക് ധൻതേരസ് ആശംസകൾ നേരാം


1)  പ്രകാശത്തിന്റെ ഉത്സവത്തിന് ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 


2) ഈ ദീപാവലി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ ദുഖമാകുന്ന ഇരുട്ട് മാറി സന്തോഷത്തിന്റെ പ്രകാശം പകരട്ടെ.. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ


3) ഈ ദീപാവലി ദിനത്തിൽ നിങ്ങളിൽ അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ ഉൾവെളിച്ചം പകരട്ടെ ഏവർക്കും ദീപാവലി ആശംസകൾ 


4) തിന്മയുടെ മേൽ വിജയം തീർത്തു നന്മയുണ്ടാവട്ടെ, ദീപാവലി ആശംസകൾ 


5) തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശം ഇല്ലാതാക്കട്ടെ ഏവർക്കും വർണ്ണോജ്വലമായ ദീപാവലി ആശംസകൾ 


6) പ്രകാശത്തിന്റെ ഈ ഉത്സവം ജീവിതത്തിൽ എന്നും പ്രകാശം ചൊരിയട്ടെ 


7)  ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും നിറദീപങ്ങൾ നിറങ്ങളായി നിറയുന്ന നാളുകളിൽ നന്മ നേരുന്നു\


8) ഐശ്വര്യത്തിന്റെ ഉത്സവമായ ഈ ദീപാവലി നാളിൽ എല്ലാ മനസ്സുകളിലും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹദീപങ്ങൾ തെളിയട്ടെ 


9) ഐശ്വര്യത്തിന്റെ ദീപം തെളിയട്ടെ അനുദിനം  ദീപാവലി ആശംസകൾ 


10) നിങ്ങളുടെ ജീവിതം പ്രകാശ പൂർണമാകട്ടെ ദീപാവലി ആശംസകൾ 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.