പ്രണയദിനം കഴിഞ്ഞുള്ള 7 ദിവസങ്ങളിൽ ആണ് ആന്റി വാലെന്റൈൻസ് വീക്ക് ആഘോഷിക്കുന്നത്. വാലെന്റൈൻസ് വീക്കിൽ പ്രണയവും സ്നേഹവും ഒക്കെയാണ് ആഘോഷിക്കുന്നതെങ്കിൽ ആന്റി വാലെന്റൈൻസ് വീക്കിൽ പ്രണയം ഒന്നുമില്ലാത്ത ആളുകളുടെ ആഘോഷമാണ്. ആകെ  7 ദിവസമാണ്  ആന്റി വാലെന്റൈൻസ് വീക്കിൽ ഉള്ളത്. സ്ലാപ്പ് ഡേ, കിക്ക് ഡേ, പെർഫ്യൂം ഡേ, ഫ്ലർട്ട് ഡേ, കൺഫെഷൻ ഡേ, മിസ്സിംഗ് ഡേ, ബ്രേക്ക്അപ്പ് ഡേ. ഇന്ന്, ഫെബ്രുവരി 17 നാണ് ഫ്ലർട്ട് ഡേ ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയമോ, സ്നേഹമോ ഉണ്ടാകുമെന്ന് പ്രത്യാശ  നൽകുന്ന ഒന്നാണ് ഫ്ലർട്ടിങ്. ഫ്ലർട്ടിങ് എന്ന വാക്ക് ഫ്രഞ്ച് വയ്ക്കായ 'ഫ്ലൂറെറ്റ്' എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. പൂവിന്റെ ഇതളുകൾ വീഴ്ത്തി ഉപയോഗിച്ച് ആരെയെങ്കിലും വശീകരിക്കുക എന്നാണ് ഈ വാക്കിന്റെ അർത്ഥം. പതിനാറാം നൂറ്റാണ്ടിലെ കവിതകളിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പുതിയ അനുഭവങ്ങൾക്കായി നമ്മുടെ ഹൃദയത്തെയും മനസ്സിനെയും തയാറാക്കുന്നതിനാൽ  ഫ്ലർട്ടിങ്ങും പ്രണയത്തിന്റെ സങ്കൽപ്പമായി ആഘോഷിക്കുന്നു.


ALSO READ: Blueberries benefits: വീക്കം ചെറുക്കുന്നത് മുതൽ തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നത് വരെ... നിരവധിയാണ് ബ്ലൂബെറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ


നിങ്ങൾക്ക് ഒരു പ്രണയ ബന്ധത്തിലേക്ക് കടക്കാനുള്ള ആദ്യപടിയായി ആണ് ഫ്ലെർട്ടിങ്ങിനെ കാണുന്നത്. നിങ്ങൾക്ക് പ്രണയബന്ധം  ഒന്നുമില്ലെങ്കിൽ പ്രണയത്തിലേക്ക് കടക്കാനുള്ള ആദ്യ പടിയാണ്  ഫ്ലർട്ടിങ്. എന്നാൽ നിങ്ങൾ ഫ്ലർട്ട് ചെയ്യുമ്പോൾ മറ്റെയാളെ അത് അസ്വസ്ഥത പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങൾക്ക് ഒരാളോടുള്ള പ്രണയവും ഇത്തരത്തിൽ വ്യക്തമാക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.