Blueberries benefits: വീക്കം ചെറുക്കുന്നത് മുതൽ തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നത് വരെ... നിരവധിയാണ് ബ്ലൂബെറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

പോഷക സമ്പുഷ്ടമായ പഴമാണ് ബ്ലൂബെറി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഈ ​ഗുണങ്ങളെല്ലാം ബ്ലൂബെറിയെ ഒരു മികച്ച ഫലമായി മാറ്റുന്നു.

  • Feb 18, 2023, 11:43 AM IST

ബ്ലൂബെറി കഴിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യം വർധിപ്പിക്കാൻ എങ്ങെ സഹായിക്കുമെന്ന് നോക്കാം.

1 /5

ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ കാൻസർ സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നു.

2 /5

ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കും.

3 /5

ബ്ലൂബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബ്ലൂബെറിയിലെ നാരുകൾ കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

4 /5

ബ്ലൂബെറി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. സ്ഥിരമായി ബ്ലൂബെറി കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

5 /5

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബ്ലൂബെറി.

You May Like

Sponsored by Taboola