എല്ലാവർഷവും ഫെബ്രുവരി 14 നാണ് വാലെന്റൈൻസ് ഡേ ആഘോഷിക്കുന്നത്. അതിന് മുമ്പുള്ള 7 ദിവസങ്ങൾ, അതായത് ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ദിവസങ്ങൾ ആണ് വാലൻന്റൈൻ വീക്കായി ആഘോഷിക്കുന്നത്. വാലൻന്റൈൻ വീക്കിലെ ആറാമത്തെ ദിവസമായ ഫെബ്രുവരി 12 നാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. ഇതുവരെ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ എന്നീ ദിവസങ്ങൾ ആഘോഷിച്ച് കഴിഞ്ഞു. ഇന്ന്,ഫെബ്രുവരി 12 ന് കെട്ടിപ്പിടിച്ച് കൊണ്ടാണ് ആളുകൾ തങ്ങളുടെ പ്രണയം അറിയിക്കുന്നത്. ഈ ദിവസം നിങ്ങളുടെ പ്രണയിതാവിനെ കാണാൻ കഴിഞ്ഞില്ലെങ്കിൽ സന്ദേശങ്ങളിലൂടെയും നിങ്ങളുടെ പ്രണയം അറിയിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1) ജീവിതത്തിലെ എല്ലാ പ്രശ്നനങ്ങളും മറക്കാനും എന്റെ ദിവസം ശോഭയുള്ളതാക്കാനും എനിക്ക് വേണ്ടത്. ഒരു ഊഷ്മളമായ ആലിംഗനം മാത്രമാണ്  ഹാപ്പി ഹഗ് ഡേ!


ALSO READ: Happy Promise Day 2023: പ്രോമിസ് ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് നേരാൻ ചില ആശംസകൾ


2) എന്റെ ആത്മാവിന്റെ പ്രശ്നങ്ങൾ പോലും ഇല്ലാതാക്കാൻ നിന്റെ ഒരു ആലിംഗനത്തിന് കഴിയും. നിന്റെ ഒരു ആലിംഗനത്തിനായി ആണ് ഞാൻ കാത്തിരിക്കുന്നത്.  ഹാപ്പി ഹഗ് ഡേ!


3) നിർവചിക്കാൻ കഴിയാത്ത സ്നേഹമാണ് ആലിംഗനമായി നൽകുന്നത്.  ഹാപ്പി ഹഗ് ഡേ!


4) ഏറ്റവും വിഷമം ഉള്ള സമയങ്ങളിൽ  പോലും എന്നോട് ഒപ്പം നിന്നതിന് നന്ദി, എന്റെ പുഞ്ചിരിക്ക് കാരണമായതിന് നന്ദി.. ഹാപ്പി ഹഗ് ഡേ!


5) നിങ്ങൾക്ക് നൽകാനും സ്വീകരിക്കാനും കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് ആലിംഗനം. ലോകത്തിലെ ഏറ്റവും മികച്ച ആലിംഗനം എനിക്ക് ലഭിച്ചത് നിന്നിൽ നിന്നാണ് ഹാപ്പി ഹഗ് ഡേ.


ആലിംഗനത്തിന്റെ ഗുണങ്ങൾ 


മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായത് ആലിംഗനമാണെന്നാണ് പറയുന്നത്. ജീവിതത്തിൽ എന്തെങ്കിലും വലുതോ ചെറുതോ ആയ പ്രശ്നം സംഭവിക്കുമ്പോൾ അമ്മയേയോ അച്ഛനേയോ സുഹൃത്തിനേയോ പങ്കാളിയയോ ഒന്നു കെട്ടിപ്പിടിച്ച് നോക്കൂ.... വലിയ ആശ്വാസമായിരിക്കും അത് നൽകുന്നത്. ആലിംഗനത്തിലൂടെ മാനസികമായ ഉണർവ് ലഭിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പോലും പറയുന്നത്. 


പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഴം വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് ആലിംഗനത്തിന്‍റെ ഏറ്റവും മികച്ച ഗുണം. രണ്ട് ശരീരങ്ങൾ പരസ്പരം ചേരുമ്പോൾ അവർ തമ്മിലുള്ള പ്രശ്നങ്ങളും പിണക്കങ്ങളുമെല്ലാം ഇല്ലാതാവുന്നു.  മാനസികമായ ഉണർവിന് ആലിംഗനത്തിലൂടെ സാധിക്കുന്നു. ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ചില ഹോർമോണുകൾ വർദ്ധിക്കും. സന്തോഷം നൽകുന്ന ഡോപാമൈൻ,സെറോടോണിൻ എന്നിവയുടെ അളവ് വർദ്ധിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.