Artificial Sweeteners: ചായയിൽ കൃത്രിമ മധുരം ചേര്‍ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ
Artificial Sweeteners: കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?
Artificial Sweeteners Side Effects: മധുരം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, ഒരേ സമയം അധികം മധുരം കഴിച്ചാൽ പ്രമേഹം പിടികൂടുമോ എന്ന ഭയവും ഉള്ളിലുണ്ട്. അതിനാൽ, ഇന്ന് ആളുകൾ കണ്ടെത്തിയിരിയ്ക്കുന്ന ഒരു എളുപ്പ വഴിയാണ് കൃത്രിമ മധുരം ഉപയോഗിക്കുക എന്നത്.
കൃത്രിമ മധുരങ്ങൾ വിപണിയിൽ പരസ്യപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, നിങ്ങളെ പ്രമേഹം പിടികൂടാതെ സംരക്ഷിക്കും എന്നെല്ലാമാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നത്?
Also Read: Shani Dev: ആഗ്രഹങ്ങള്‍ക്ക് തടസം, അഭീഷ്ടസിദ്ധിക്കായി ശനി ദേവനെ പ്രസാദിപ്പിക്കാം
ചായ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ ചായയിൽ പഞ്ചസാര ഉപയോഗിക്കുന്നത് ദോഷകരമാണ് എന്നും പറയപ്പെടുന്നു. അതിനാൽ, മിക്കവരും ഇന്ന് ചായയില്‍ കൃത്രിമ മധരം ആണ് ഉപയോഗിക്കാറ്. പ്രമേഹത്തെ നിന്ന് സംരക്ഷണം, കൂടാതെ കലോറിയുടെ അളവ് കുറയ്ക്കുമെന്ന വിശ്വാസത്തിൽ പലരും ചായയിൽ കൃത്രിമ മധുരം ചേർക്കുന്നു. എന്നാൽ ഇത്, എത്രമാത്രം പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Also Read: October 2023 Monthly Horoscope: ഒക്ടോബർ ഈ 4 രാശിക്കാര്‍ക്ക് അടിപൊളി സമയം!! ഭാഗ്യം എന്നും അനുകൂലം
നമുക്കറിയാം, ഒരു വ്യക്തി പ്രമേഹരോഗിയാകുമ്പോൾ, പഞ്ചസാര അയാൾക്ക് 'വിഷം' പോലെയാണ്. കാരണം അത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ആ വ്യക്തിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തിലാണ് ചായയിലും മറ്റും മധുരം ലഭിക്കാൻ പ്രമേഹ രോഗികൾ കൃത്രിമ മധുരം ഉപയോഗിക്കുന്നത്. എന്നാൽ ആരോഗ്യകരമെന്ന് അവകാശപ്പെടുന്ന ഈ മധുരം യഥാർത്ഥത്തിൽ അത്ര ആരോഗ്യകരമല്ലെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ഇത്തരം കൃത്രിമ മധുരം നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്‍റെ ഉപഭോഗം എന്തെല്ലാം ദോഷങ്ങളുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.
കൃത്രിമ മധുരപലഹാരത്തിന്‍റെ ദോഷ വശങ്ങള്‍
1. ഹൃദ്രോഗസാധ്യത
പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൃത്രിമ മധുരം കഴിയ്ക്കുന്നത് അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയാകും. കൃത്രിമ മധുരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.
2. ശരീരഭാരം വർദ്ധിച്ചേക്കാം
കൃത്രിമ മധുരത്തിന്‍റെ ഉപഭോഗം കലോറി നിയന്ത്രിക്കാനുള്ള നമ്മുടെ ശരീരത്തിന്‍റെ സ്വാഭാവിക കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു, അതിനാൽ, ഒരു നിശ്ചിത അളവില്‍ കൂടുതല്‍ കൃത്രിമ മധുരം കഴിയ്ക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. പൊണ്ണത്തടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൃത്രിമ മധുരം കഴിവതും ഒഴിവാക്കുക.
3. മധുരത്തോടുള്ള ആസക്തി വർദ്ധിപ്പിക്കും
മധുരത്തിന് പകരമായി കൃത്രിമ മധുരം ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് അമിതമായി മധുരം കഴിയ്ക്കാനുള്ള ആസക്തി വര്‍ദ്ധിപ്പിക്കും. ഇത് കലോറി വര്‍ദ്ധിപ്പിക്കും, നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും.
4. ദഹനത്തെ ബാധിക്കുന്നു
അമിതമായ അളവിൽ കൃത്രിമ മധുരം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും. ഗ്യാസ്, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ കുടലിന്‍റെ സന്തുലിതാവസ്ഥയെ ബാധിക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
5. കൃത്രിമ മധുരം നല്ല ബാക്ടീരിയകളെ ബാധിക്കുന്നു
കൃത്രിമ മധുരം നമ്മുടെ ദാഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ പ്രതികൂലമായി ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ദഹനവ്യവസ്ഥ തകരാറിലാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരങ്ങള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളില്‍ ഏറെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...