ശൈത്യകാലത്ത് ഇടയ്ക്കിടെ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. ബദാം, കശുവണ്ടി, വാൽനട്ട് എന്നിവ കൂടാതെ, ഈന്തപ്പഴം ശൈത്യകാലത്ത് വളരെ ഉപയോഗപ്രദമാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈന്തപ്പഴം കഴിയ്ക്കുന്നത് കൊണ്ടുള്ള എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകങ്ങളുടെ കലവറയായ ഈന്തപ്പഴത്തിൽ പ്രോട്ടീൻ, സിങ്ക്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് ദിവസവും 4-5 ഈന്തപ്പഴം കഴിച്ചാൽ ആരോഗ്യം നിലനിർത്താം.


ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കും.


ALSO READ:  മുട്ട കഴിക്കാൻ മടിയാണോ..? പ്രോട്ടീനിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ


രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഈന്തപ്പഴത്തിൽ ധാരാളമുണ്ട്. ദിവസവും 4 ഈന്തപ്പഴം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കും.


ഈന്തപ്പഴം കഴിക്കുന്നത് അനീമിയയെ സുഖപ്പെടുത്തുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരത്തിന് ഊർജം നൽകുന്നു.


ഈന്തപ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. പ്രമേഹരോഗികൾക്ക് ആശങ്കയില്ലാതെ കഴിക്കാം. ഇതിലെ പോഷകങ്ങൾ പ്രമേഹ പ്രശ്‌നത്തിന് ഏറെ ഗുണകരമാണ്. 


ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ജലദോഷം, ചുമ എന്നീ പ്രശ്‌നങ്ങളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.