Health and Nutrition Benefits of Sesame Seeds: കണ്ടാല്‍ കുഞ്ഞനെങ്കിലും ഗുണത്തിന്‍റെ കാര്യത്തില്‍ കേമനാണ്  എള്ള് ( Sesame seeds).


COMMERCIAL BREAK
SCROLL TO CONTINUE READING

എള്ള്  രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍  കറുത്ത എള്ളാണ് ആരോഗ്യപരമായി കൂടുതല്‍ ഗുണം ചെയ്യുക.  രാവിലെ വെറും വയറ്റില്‍ ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.
 
പോഷകങ്ങളുടെ കലവറയാണ് എള്ള്. ദിവസവും ഒരു നുള്ള്  എള്ള് കഴിച്ചാലുള്ള ​ഗുണങ്ങൾ ഏറെയാണ്‌.   ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിൾ സ്പൂൺ എള്ളിൽ 52 കലോറി മാത്രമാണുള്ളത്. കൂടാതെ കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കോപ്പർ,കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിൻ ഇവയും അടങ്ങിയിരിക്കുന്നു.


ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.  ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. 


പ്രമേഹ രോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കും.  എള്ളെണ്ണ  പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.


മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം  കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. 


അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്. 


കറുത്ത എള്ളിൽ ഇരുമ്പ് ധാരാളമുണ്ട്. വിളർച്ചയും  ക്ഷീണവുമകറ്റാന്‍ എള്ള് ഗുണകരമാണ്.  എള്ളിൽ ഫൈബര്‍  ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും. 


എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കുന്നു. മാത്രമല്ല, മുടി നരയ്ക്കുന്നതിനെയും തടയുന്നു.


എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. കാൽസ്യവും സിങ്കും കറുത്ത എള്ളിൽ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് ബലം നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.