ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നി‍ർത്താം എന്നത് എല്ലാവരും ചെറിയ പ്രായത്തിൽ തന്നെ കേൾക്കാറുണ്ട്. ആപ്പിളിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നത് അമിതവണ്ണവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും തടയാൻ സഹായിക്കുമെന്ന് ആരോ​ഗ്യ ​വിദ​ഗ്ധർ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആപ്പിൾ വിറ്റാമിൻ സി, കെ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും. ആപ്പിളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിനാൽ ആപ്പിൾ കഴിക്കുന്നവരിൽ മലബന്ധം ഉണ്ടാകില്ല. ആപ്പിളിന്റെ ഗുണങ്ങൾ ദഹനനാളത്തിലെ നല്ല ബാക്ടീരിയകൾക്ക് നല്ലതാണ്. 


ALSO READ: മഞ്ഞപ്പല്ലുകൾ ആത്മവിശ്വാസത്തെ ബാധിക്കുന്നോ..? ഈ നുറുങ്ങ് പരീക്ഷിക്കുക!


ദിവസവും ആപ്പിൾ കഴിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആപ്പിൾ കഴിക്കുന്നത് കൊണ്ട് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ എല്ലുകളെ ശക്തമാക്കാനും സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.