Black Pepper: ഈ പാനീയം മാത്രം മതി..! ഒരാഴ്ച്ച കൊണ്ട് ശരീരഭാരത്തിൽ മാറ്റങ്ങൾ കാണാം
Black Pepper for Weight Loss: ബ്ലാക്ക് പെപ്പർ ടീ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതിനൊപ്പം പല മസാല ഉൽപ്പന്നങ്ങളും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുത്ത കുരുമുളക്. സാലഡുകൾക്കും കറികൾക്കും സൂപ്പ് ഉണ്ടാക്കുന്നതിനും എല്ലാം ഇത് ഉപയോഗിക്കുന്നു. കുരുമുളക് ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വിറ്റാമിൻ-എ, വിറ്റാമിൻ-സി, വിറ്റാമിൻ-കെ, ഫൈബർ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് തുടങ്ങി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതേസമയം, ചായയിലും പലരും ഇത് ഉപയോഗിക്കുന്നു. ബ്ലാക്ക് പെപ്പർ ടീ കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നൽകും. ഇതോടൊപ്പം, ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ
ബ്ലാക്ക് പെപ്പർ ടീ കുടിക്കുന്നതും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വാസ്തവത്തിൽ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കുരുമുളക്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇതിന്റെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും.
ദഹനം
ബ്ലാക്ക് പെപ്പർ ടീ കുടിക്കുന്നത് ദഹനത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതോടൊപ്പം, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നിരവധിയുണ്ട്. ഇത് അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
ജലദോഷവും ചുമയും
ബ്ലാക്ക് പെപ്പർ ടീ കുടിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിന് ഉണ്ട്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ബ്ലാക്ക് പെപ്പർ ടീ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ പാനീയത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധ ഘടകങ്ങൾ ഉണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കത്തിച്ച് അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കും.
രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് കുരുമുളക് ചായ കഴിക്കുന്നതും ഗുണം ചെയ്യും. വാസ്തവത്തിൽ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...