butterfly pea: കാഴ്ചയിൽ മനോഹരിയായ ഈ കുഞ്ഞൻപൂവ് ആരോഗ്യത്തിനും നല്ലതാണേ......
പ്രകൃതി നല്‍കുന്ന മരുന്നുകളില്‍ ഒന്നായ ശംഖുപുഷ്പം ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
വേലിയിലും തൊടികളിലും പടർന്നു നിൽക്കുന്ന ശംഖുപുഷ്പത്തെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നീലയും നടുവില്‍ ഇളം മഞ്ഞ നിറത്തിലുളള കുഞ്ഞൻ പൂവും എല്ലാവർക്കും പ്രിയങ്കരമാണ്. ശംഖുപുഷ്പത്തിന് ചിത്രശലഭത്തിന്റെ ആകൃതിയുള്ളതു കൊണ്ട് തന്നെ ബട്ടര്‍ ഫ്‌ളൈ പീ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
പ്രകൃതി നല്‍കുന്ന മരുന്നുകളില്‍ ഒന്നായ ശംഖുപുഷ്പം ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ശംഖു പുഷ്പം ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്.
ശംഖുപുഷ്പത്തിലുള്ള ആന്റി ഓക്‌സിഡന്റ് ചര്‍മത്തിനും മുടിയ്ക്കും ഒരു പോലെ ആരോഗ്യം നല്‍കുകയും ശരീരത്തിലെ വിഷാംശത്തെ നീക്കുകയും ചെയ്യുന്നു.
ശംഖുപുഷ്പം തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് . ഇതിലടങ്ങിയിരിക്കുന്ന അസൈറ്റല്‍കൊളീന്‍ എന്ന ഘടകം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കുകയും ഓര്‍മ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാർദ്ധക്യ സമയത്ത് ഉണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഇവ ഉത്തമമാണ്.
ക്യാന്‍സറിനെ പ്രതിരോധിക്കാനും ഈ കുഞ്ഞുപൂവ് സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളിലേക്ക് കയറി അവയുടെ വളര്‍ച്ച മുരടിപ്പിക്കാൻ ശംഖുപുഷ്പത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പെപ്‌റ്റൈഡുകള്‍, സൈക്ലോറ്റൈഡുകള്‍ എന്നിവയ്ക്ക് ആന്റി ട്യൂമര്‍ ഗുണങ്ങളുണ്ട്.
ശരീരത്തിനുള്ളിലെ നീരും പഴുപ്പും ഇല്ലാതാക്കാന്‍ ശംഖുപുഷ്പം സഹായിക്കുന്നു. ശരീരവേദനയും തലവേദനയും അകറ്റുന്നു. തലവേദന ഉള്ളപ്പോള്‍ ശംഖുപുഷ്പത്തിന്റെ രണ്ട് ഇല വായിലിട്ട് ചവച്ചാല്‍ മതിയാകും. ഇലയും പൂവുമെല്ലാം ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും ഗുണകരമാണ്.
ശംഖുപുഷ്പം ചെങ്കണ്ണു പോലുള്ള കണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ളെ പരിഹരിക്കുന്നു.
ബിപി കുറയ്ക്കാനുള്ള നല്ലൊരു ഉപാധിയാണ് ശംഖുപുഷ്പം. ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കും.
ശംഖുപുഷ്പത്തിലുള്ള ആന്റി ഓക്‌സിഡന്റുകൾ ചർമത്തെ സംരക്ഷിക്കുന്നു. ഷുഗര്‍ മോളിക്യൂൾ കാരണം ചര്‍മത്തിലുണ്ടാകുന്ന കേടു പാടുകള്‍ പരിഹരിക്കുകയും അകാല വാര്‍ദ്ധക്യം തടയുകയും ചെയ്യുന്നു.
ശംഖുപുഷ്പം മുടിയുടെ വളർച്ചയ്ക്കും ഉത്തമമാണ്. മുടി നരയ്ക്കുന്നതും കൊഴിയുന്നതും തടയുന്നു.
ശംഖുപുഷ്പം ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. ഇവ വയറ്റിലെ മസിലുകള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുന്നു.
ശംഖുപുഷ്പം ആന്റി ഡിപ്രഷനായും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇവ ആന്റി ഡിപ്രഷൻ ഗുണം നല്‍കുന്നത്.
രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ശംഖുപുഷ്പം സഹായിക്കുന്നു. ശംഖുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളവും ചായയും കുടിക്കുന്നത് പ്രമേഹത്തിനുള്ള പ്രതിവിധിയാണ്.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.