Hema Committee Report: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം

AMMA Response On Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ടെന്നും സിദ്ദിഖ്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 03:40 PM IST
  • ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കണം
  • ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പേരിൽ മേഖലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്ന് അഭ്യർഥിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു
Hema Committee Report: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി 'അമ്മ' സംഘടന. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. സംഘടനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളിൽ വേദനയുണ്ട്. റിപ്പോർട്ട് അമ്മ സംഘടനയ്ക്ക് എതിരല്ല. റിപ്പോർട്ടിൽ എവിടെയൊക്കെയോ സംഘടനയുടെ  പേരുണ്ടെന്ന് മാത്രം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പേരിൽ മേഖലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്ന് അഭ്യർഥിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. അത് എങ്ങനെ വന്നുവെന്നത് അവ്യക്തമാണെന്നും സിദ്ദിഖ് പറഞ്ഞു.

ഒന്നോ രണ്ടോ സംഭവങ്ങളുടേ പേരിൽ അടച്ചാക്ഷേപിക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. അമ്മയിൽ ഭിന്നതയില്ലെന്നും സിദ്ദിഖ് പറഞ്ഞു. അമ്മയിലെ പല വനിതാ അംഗങ്ങളുടെയും മൊഴി എടുത്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്നും സിദ്ദിഖ്. ഇതിലെ പല കാര്യങ്ങളും തനിക്ക് അറിയില്ലായിരുന്നു. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാൻ ആകില്ല. സിനിമയിൽ പവർ ഗ്രൂപ്പിന് ജോലി നഷ്ടം ഉണ്ടാക്കാൻ സാധിക്കില്ലെന്നും സിനിമയിൽ വിജയമാണ് പ്രധാനമെന്നും സിദ്ദിഖ്.

അമ്മയുടെ യോഗം ഉടൻ ചേരും. റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. പവർ ഗ്രൂപ്പിൽ ആരൊക്കെയെന്ന് കമ്മിറ്റിക്ക് പറയാം. ആരും ആരുടെയും തൊഴിൽ നഷ്ടപ്പെടുത്തിയെന്ന് കരുതുന്നില്ല. പ്രതികരണം വൈകിയത് ഷോയുടെ തിരക്ക് ഉള്ളതിനാലെന്നും ഒളിച്ചോടിയതല്ലെന്നും വിശദീകരണം. കുറ്റക്കാർക്കെതിരെ കേസെടുക്കണം. പുകമറ സൃഷ്ടിച്ച് കുറ്റക്കാരല്ലാത്തവരെ നാണം കെടുത്തുന്നത് ശരിയല്ല. വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന കാര്യം ചർച്ച ചെയ്യും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. കുറ്റവാളികളെ പുറത്ത് കൊണ്ടുവരണമെന്നും ശുപാർശകൾ സർക്കാർ നടപ്പാക്കണമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

ലൊക്കേഷനുകളിൽ സർക്കാർ നിബന്ധന വരട്ടെയെന്ന് അമ്മ. പാർവതി പറഞ്ഞതിനോട് യോജിപ്പില്ല. ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഇരകൾക്ക് ഒപ്പമെന്ന് നടി ജോമോൾ പറഞ്ഞു. തനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നടി ജോമോൾ വ്യക്തമാക്കി. ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയൻ ചേർത്തല, വിനു മോഹൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News