Health Benefits of Cycling: അല്പനേരം സൈക്കിള്‍ ചവിട്ടാം, വണ്ണം കുറയ്ക്കാം, ഉന്മേഷം നേടാം
ജൂണ്‍ 3, ലോകമാസകലം സൈക്കിള്‍ ദിനമായി ആചരിയ്ക്കുന്നു. സൈക്ലിംഗ് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Health Benefits of Cycling: ജൂണ്‍ 3, ലോകമാസകലം സൈക്കിള്‍ ദിനമായി ആചരിയ്ക്കുന്നു. സൈക്ലിംഗ് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
വാസ്തവത്തിൽ, 1990 വരെ സൈക്കിള്‍ ഗതാഗത മാര്‍ഗ്ഗമായി കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ക്രമേണ സൈക്കിള്‍ അപ്രത്യക്ഷമായി, ആ സ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ ഇടം പിടിച്ചു. എന്നാല്‍, ഇന്ന് മികച്ച ഒരു വ്യായാമ ഉപാധി എന്ന നിലയ്ക്ക് സൈക്കിള്‍ വീണ്ടും നമ്മുടെ ജീവിത്തില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.
സൈക്കിളിന്‍റെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോൾ, ഇത് വളരെ ലളിതവും മലിനീകരണ രഹിതവുമായ യാത്രാ ഉപാധിയാണ്. ഇക്കാരണത്താൽ, ഇത് ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും അരമണിക്കൂർ സൈക്കിൾ ചവിട്ടിയാൽ പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം എന്നിവയിൽ നിന്ന് രക്ഷപ്പെടാമെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്..
Also Read: Heart Attack Reasons : യുവാക്കൾക്കിടയിൽ ഹൃദ്രോഗം വർധിക്കുന്നു; കാരണമറിയാം
സൈക്ലിംഗ് നല്‍കുന്ന ചില ആരോഗ്യഗുണങ്ങൾ അറിയാം...
ഇന്ന് പരിസ്ഥിതി മലിനീകരണം ലോകമെമ്പാടും ഒരു ചർച്ചാവിഷയമായി തുടരുകയാണ്. സൈക്കിളിൽ നിന്ന് ഒരു തരത്തിലുമുള്ള പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല. സൈക്കിൾ ചവിട്ടുന്നതിലൂടെ ശരീരം എന്നും ആരോഗ്യത്തോടെ നിലനിൽക്കും. ശരീരത്തിന് ആവശ്യമായ വ്യായാമവും എന്നാല്‍, അതിലേറെ വിനോദവും നിറഞ്ഞ ഒന്നാണ് സൈക്ലിംഗ്. ധാരാളം കലോറി എരിച്ചു കളയുന്ന നല്ലൊരു കാർഡിയോ വ്യായാമം കൂടിയാണ് സൈക്ലിംഗ്.
സൈക്ലിംഗ് പേശീബലം വര്‍ദ്ധിപ്പിക്കുന്നു
സൈക്ലിംഗ് ഒരു പൂർണ്ണ ശരീര വ്യായാമമാണ്. ദിവസേന സൈക്ലിംഗ് ചെയ്യുന്നതിലൂടെ കൈപ്പത്തി മുതൽ കാൽ പാദങ്ങൾ വരെയുള്ള എല്ലാ പേശികളുടെയും ഉപയോഗം ഉൾക്കൊള്ളുന്നു. ഇത് കൊഴുപ്പ് എരിച്ചു കളയുവാൻ സഹായിക്കുകയും, ധാരാളം വിയർപ്പ് ഉണ്ടാവുന്നതിന് സഹായിയ്ക്കുകയും ചെയ്യുന്നു. സൈക്ലിംഗ് കാലുകൾ, പുറം, തോളുകൾ എന്നിവ ശക്തിപ്പെടുത്തുന്ന പേശികള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു.
Also Read: Milk and Food: ശ്രദ്ധിക്കുക, ഈ ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം പാല്‍ കുടിയ്ക്കരുത്
മാനസികാരോഗ്യത്തിന് ഉത്തമം
പതിവായി ശരിയായ രീതിയില്‍ വ്യായാമം ചെയ്യുന്നവരുടെ മാനസികാരോഗ്യം മികച്ചതായിരിയ്ക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സൈക്ലിംഗ് ഉൾപ്പെടെ വിവിധ തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്ന ആളുകള്‍ ഉദാസീനരായ വ്യക്തികളേക്കാൾ മാനസികമായി 32 ശതമാനം കൂടുതൽ ആരോഗ്യവാന്മാരാണ്. വിഷാദരോഗം ബാധിച്ച ആളുകൾക്ക് സൈക്ലിംഗ് വളരെയേറെ സഹായകമാണ്.
പൊണ്ണത്തടി കുറയ്ക്കാൻ സൈക്ലിംഗ് ഉത്തമം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമായ ഒന്നാണ് സൈക്ലിംഗ്. സൈക്ലിംഗ് നടത്തുമ്പോൾ, എത്ര കൂടുതൽ നേരം സൈക്കിൽ ഓടിക്കുന്നുവോ അത്രയും കൂടുതൽ കലോറി എരിച്ചു കളയുവാൻ സാധിക്കും
സൈക്ലിംഗ് സമ്മർദ്ദം കുറയ്ക്കുന്നു, മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നു
സമ്മർദ്ദമാണ് ഇന്ന് ആളുകൾക്കിടയിൽ നിരവധി രോഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണമായി കണക്കാക്കുന്നത്. ഇത് ശരീരഭാരം വർദ്ധിക്കുക, പ്രമേഹം, ആസ്ത്മ, ഉത്കണ്ഠ, ദഹന പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ രോഗങ്ങൾ, വിഷാദം തുടങ്ങി പല പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു.
എന്നാല്‍, സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിംഗ്.
ശാരീരികക്ഷമത നിലനിര്‍ത്താന്‍ ഉത്തമം
മൊത്തത്തിലുള്ള ശാരീരികാരോഗ്യം നിലനിർത്താൻ സൈക്ലിംഗ് പതിവാക്കുന്നത് സഹായകമാണ്. കുന്നിൻ പ്രദേശങ്ങളിലോ സമതലങ്ങളിലോ സൈക്കിൾ ചവിട്ടുന്നത് നിങ്ങളുടെ എല്ലാ പേശികൾക്കും വ്യായാമം നൽകുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറു കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച വ്യായാമമാണ് സൈക്ലിംഗ്.
നല്ല ഉറക്കം ലഭിക്കാന്‍ സൈക്ലിംഗ്
വ്യായാമവും നല്ല ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നന്നായി വ്യായാമം ചെയ്തതിന് ശേഷം നല്ല ഉറക്കം ലഭിക്കും എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എല്ലാ ദിവസവും സൈക്ലിംഗ് നടത്തുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനു സഹായിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...