Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ!
ഈന്തപ്പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തുരത്താൻ ഉത്തമമാണ്.
എല്ലാത്തരം ഉണങ്ങിയ പഴങ്ങളും നമ്മുടെ ശരീരത്തിന് നല്ലതാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ഫലങ്ങൾ കാണിക്കുന്ന ഉപയോഗം വ്യത്യസ്തമാണ്. ഈന്തപ്പഴം (Dates) ആരോഗ്യത്തിന് ഗുണകരമാണ്. ഇതിൽ പോഷകങ്ങളുടെ ഒരു കലവറ തന്നെയുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളും മാറുന്നതിന് സഹായിക്കും.
പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, പ്രമേഹ രോഗികൾക്കും ഉത്തമം
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുടെ നിധിയായ ഈന്തപ്പഴം പ്രമേഹത്തിനും ഉത്തമമാണ്. ഇതിനൊപ്പം രോഗപ്രതിരോധ ശേഷിയും ഇത് വർദ്ധിപ്പിക്കുന്നു. ഇതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. കൂടാതെ ഈന്തപ്പഴം ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അകറ്റുന്നതിനും ഉത്തമമാണ്. ഈന്തപ്പഴത്തിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ പേശികളെ ശക്തമാക്കുന്നു. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മല വിസർജ്ജനത്തിന് ബുദ്ധിമുട്ടുള്ള ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. രാവിലെ ഒഴിഞ്ഞ വയറ്റിൽ നാലോ അഞ്ചോ ഡേറ്റ്സ് കഴിക്കുന്നത് ആമാശയത്തിൽ പറ്റിനിൽക്കുന്ന അഴുക്ക് നീക്കംചെയ്യുകയും നിങ്ങളുടെ വയറ് വൃത്തിയാക്കുകയും ചെയ്യും.
Also Read: Health Tips: ദിവസവും ഈ സമയം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കൂ, ഗുണം ഏറെ!
ശരീരത്തിൽ രക്തം വർദ്ധിക്കും
വിളർച്ച ബാധിച്ചവർ തുടർച്ചയായി 21 ദിവസം ദിവസവും രാവിലെ അഞ്ച് ഡേറ്റ്സ് കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ രക്തത്തിലെ ഇരുമ്പിന്റെ കുറവ് പൂർത്തിയാകുകയും ഹീമോഗ്ലോബിൻ വളർച്ചയ്ക്കും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. ഡേറ്റ്സിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്.
കണ്ണുകൾക്ക് ഗുണം
ദിവസവും ഈത്തപ്പഴം കഴിക്കുന്നത് കണ്ണുകൾക്ക് വളരെ നല്ലതാണ്. ഇത് കണ്ണുകളുടെ പ്രകാശം വർദ്ധിപ്പിക്കും കാരണംഈന്തപ്പഴത്തിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് ഗുണം ചെയ്യും.
എല്ലുകളെ ശക്തിപ്പെടുത്താൻ
ഈന്തപ്പഴത്തിൽ ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും, ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു.
ഹൃദയത്തിന് ഗുണം
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ഡേറ്റ്സിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട് അത് കൊളസ്ട്രോൾ നീക്കംചെയ്യാൻ സഹായിക്കുന്നു.
ശരീരഭാരം വർദ്ധിപ്പിക്കാൻ
നിങ്ങളുടെ ഭാരം കുറവാണെങ്കിൽ ഈന്തപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇതിൽ പഞ്ചസാര, വിറ്റാമിനുകൾ, ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രധാനപ്പെട്ട പ്രോട്ടീനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങൾ വളരെ മെലിഞ്ഞതാണെങ്കിൽ ദിവസവും 4 മുതൽ 5 വരെ ഡേറ്റ്സ് കഴിക്കുന്നത് നല്ലതാണ്.
വിളർച്ച
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ രക്തത്തിന്റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഈന്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്.
ചർമ്മത്തിന്
ഈന്തപ്പഴത്തിൽ ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ട്. ഇത് മുഖം തിളങ്ങുകയും ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഡേറ്റ്സ് കഴിക്കുന്നതിലൂടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന നേർത്ത വരകൾ മങ്ങാൻ തുടങ്ങുകയും ചർമ്മം മെച്ചപ്പെടുകയും ചെയ്യുന്നു.
സന്ധി വേദന പ്രശ്നം
ഈന്തപ്പഴത്തിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ് നിറവേറ്റുന്നു. അതുകൊണ്ടുതന്നെ ദിവസവും ഇത് കഴിക്കുന്നത് സന്ധി വേദന പ്രശ്‌നത്തിൽ നിന്ന് മോചനം നൽകുന്നു.
Also Read: ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ!
ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിന്
ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഈന്തപ്പഴം ഉപയോഗിക്കുന്നു. ആടിന്റെ പാലിൽ ഒരു രാത്രി മുഴുവനും കുതിർത്ത് വച്ച ശേഷം ഇതിനെ രാവിലെ പൊടിച്ച് ഒപ്പം കുറച്ച് തേനും, ഏലക്കയും ചേർത്ത് കഴിക്കുന്നത് ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...