Health Tips: ദിവസവും ഈ സമയം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കൂ, ഗുണം ഏറെ!

നാരങ്ങാവെള്ളം കുടിച്ച് നിങ്ങൾ ദിവസം ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. ഇതിൽ ധാരാളം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കമുണ്ടാക്കുകയും പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യുന്നു.   

Written by - Ajitha Kumari | Last Updated : Apr 21, 2021, 06:05 PM IST
  • നാരങ്ങാവെള്ളം കുടിച്ച് നിങ്ങൾ ദിവസം ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രയോജനം
  • ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്
  • രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ ഉത്തമം
Health Tips: ദിവസവും ഈ സമയം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കൂ, ഗുണം ഏറെ!

നാരങ്ങാവെള്ളം കുടിച്ച് നിങ്ങൾ ദിവസം ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. ഇതിൽ ധാരാളം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കമുണ്ടാക്കുകയും പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യുന്നു. 

കൂടാതെ നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് പ്രവർത്തിക്കും.  മാത്രമല്ല ചുവടെ നൽകിയിരിക്കുന്ന കാര്യങ്ങൾക്കും ഇത് ഉത്തമമാണ്. 

Also Read: Banana Tea Benefits: രാത്രിയിൽ ഈ ചായ കുടിക്കൂ, നല്ല ഉറക്കം മുതൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വരെ ഉത്തമം

ഭാരം കുറയ്ക്കുക

നിങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് ദിവസവും കുറഞ്ഞത് 2 തവണയെങ്കിലും കുടിക്കുക.  ഒപ്പം ദിവസത്തിൽ ഓരോ മണിക്കൂർ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യണം.   വെള്ളം നിങ്ങളുടെ ശരീര സന്തുലിതാവസ്ഥ നിലനിർത്തുന്നു, അതുപോലെ തന്നെ നിങ്ങളുടെ ദഹനവ്യവസ്ഥയെ സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾ പതിവാക്കിയാൽ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങളുടെ ഭാരം എളുപ്പത്തിൽ കുറയും. 

ചർമ്മപ്രശ്നങ്ങൾ അകറ്റും
 
വിറ്റാമിൻ സി ധാരാളം നാരങ്ങയിൽ കാണപ്പെടുന്നു. ഇത് ചർമ്മത്തിന് ഗുണം ചെയ്യും. ഇതിന്റെ ഉപയോഗം നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽ വരുന്ന പുള്ളികൾ, ചുളിവുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ചർമ്മപ്രശ്നങ്ങളും മാറികിട്ടും. 

Also Read: 399 രൂപയ്ക്ക് അടിപൊളി Prepaid പ്ലാൻ, വീട്ടിലിരുന്ന് കൊണ്ട് ആസ്വദിക്കാം extra internet 

ദഹനവ്യവസ്ഥ മികച്ചതായിരിക്കും

ശരീരത്തിൽ നിന്നും എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്ത് ശരീരത്തിലെ എല്ലാ വിഷാംശവും ഇല്ലാതാക്കാൻ ലെമനേഡ് പ്രവർത്തിക്കുന്നു. ഇനി നിങ്ങൾ നാരങ്ങ തിളപ്പിച്ച ശേഷം വെള്ളം കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കൾ എളുപ്പത്തിൽ പുറത്തുവരും. എല്ലാ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹന ശേഷി വർദ്ധിപ്പിക്കുന്നു. ഇത് വയറ്റിലെ രോഗങ്ങൾക്കും ഗുണം ചെയ്യും. കാരണം ഇതിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയെ നന്നായി നിലനിർത്തുന്നവന്നതിന്നും, അസിഡിറ്റിയിൽ നിന്നും ആശ്വാസം നൽകുന്നതിനും ഇതിന് കഴിയും. 

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഫലപ്രദമാണ്

വിറ്റാമിൻ സി ധാരാളം നാരങ്ങയിൽ കാണപ്പെടുന്നു. ജലദോഷം അകറ്റാൻ ഇത് വളരെ ഗുണം ചെയ്യും. ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നന്നായി നിലനിർത്താനും സഹായിക്കുന്നു.

Also Read: Covid Vaccine:18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാൻ തീരുമാനിച്ച് യോഗി സർക്കാർ 

PH ലെവൽ ശരിയായി സൂക്ഷിക്കാം

സിട്രിക്, Ascorbic ആസിഡ് എന്നിവ നാരങ്ങാവെള്ളത്തിൽ കാണപ്പെടുന്നു, ഇത് നിങ്ങളുടെ മെറ്റബോളിസത്തെയും, പിഎച്ച് നിലയെയും ശരിയായി നിലനിർത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News