Tulsi: ദിവസവും തുളസി വെള്ളം കുടിക്കാം; ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ഞെട്ടും!
Health Benefits of Drinking Tulsi Water: ദിവസവും തുളസി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകും.
കേരളത്തിലെ മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു സസ്യമാണ് തുളസി. പൂജകൾക്കും മറ്റും ഉപയോഗിക്കാറുള്ള തുളസിയുടെ യഥാർത്ഥ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം. തുളസിയില ഇട്ട വെള്ളം കുടിച്ചാൽ ശരീരത്തിന് പല ഗുണങ്ങളും ലഭിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.
തുളസിയില ഇട്ട വെള്ളത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട്. തുളസി വെള്ളത്തിന് ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുമുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല അണുബാധകളെ ചെറുക്കാനുള്ള ശക്തിയും നൽകുന്നു. ദിവസവും തുളസി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുകയും മലബന്ധം അകറ്റുകയും ചെയ്യും. ദിവസവും തുളസി വെള്ളം കുടിക്കുന്നത് വഴി ആമാശയവും കുടലും ശുദ്ധീകരിക്കപ്പെടുന്നു. അതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കും. ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് ശരീരത്തിലും സന്ധികളിലും വീക്കം ഉണ്ടാകില്ല.
ALSO READ: വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ദിവസവും തുളസി വെള്ളം കുടിക്കുന്നവർക്ക് മാനസികമായ ഉത്കണ്ഠ, ശാരീരിക സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. കാരണം തുളസി വെള്ളത്തിന് ഉത്കണ്ഠ കുറയ്ക്കാനുള്ള ഗുണങ്ങൾ കൂടുതലാണ്. തുളസി വെള്ളം കവിൾ കൊള്ളുന്നത് വായ വൃത്തിയാക്കുക മാത്രമല്ല വായ് നാറ്റം തടയുകയും ചെയ്യും. ചുരുക്കത്തിൽ, തുളസി വെള്ളം വായുടെ ആരോഗ്യത്തിനും ഒരു ദിവ്യ ഔഷധം പോലെ പ്രവർത്തിക്കുന്നു. ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരും തുളസി വെള്ളം കഴിച്ചാൽ ആ പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...