Green Tomato: ചുവപ്പല്ല.. നല്ല പച്ച തക്കാളി കഴിക്കൂ..! നിങ്ങൾക്ക് ലഭിക്കും ഈ ഗുണങ്ങൾ
Green Tomato Benefits: പച്ച തക്കാളിയിൽ ബീറ്റാ കെരാറ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
തക്കാളി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചുവന്ന തക്കാളിയാണ് സാധാരണയായി എല്ലാവരും കഴിക്കുന്നത്. നന്നായി പഴുത്ത തക്കാളിയാണ് കറികളിലായാലും സാലഡുകളിലായാലും ചേർക്കുന്നത്. എന്നാൽ തക്കാളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടും നമുക്ക് ധാരാളം ലഭിക്കും.
പച്ച തക്കാളി കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. പച്ച തക്കാളിയിൽ കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, എ എന്നിവയും ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. ഇതിലെ സമൃദ്ധമായ കാൽസ്യം നമ്മുടെ എല്ലുകളെ ശക്തമാക്കുന്നു.
പച്ച തക്കാളിയിൽ ബീറ്റാ കെരാറ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നേത്രസംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ദിവസവും ഒരു പച്ച തക്കാളി കഴിച്ചാൽ ധാരാളം ഗുണങ്ങൾ ലഭിക്കും. മാത്രമല്ല, പച്ച തക്കാളി പതിവായി കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ മൃദുവും ആരോഗ്യകരവുമാക്കുന്നു.
ALSO READ: ആപ്പിൾ മാത്രമല്ല..അതിന്റെ വിനാഗിരിയും സൂപ്പറാണ്..! ഗുണങ്ങൾ അറിയുക
പച്ചത്തക്കാളി ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ പല തരത്തിലുള്ള അണുബാധകളെ അകറ്റി നിർത്തുന്നു. മാത്രമല്ല, ക്യാൻസറുമായി ബന്ധപ്പെട്ട കോശങ്ങളുടെ വളർച്ച തടയുന്നതിനും പച്ച തക്കാളി ഉപയോഗപ്രദമാണ്. ഉയർന്ന ബിപി ഉള്ളവർക്ക് ഇത് കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാം. അതിനാൽ തന്നെ നമുക്കിത് സാലഡിൽ ചേർത്ത് കഴിക്കാവുന്നതാണ്.
(ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്ന കാര്യങ്ങ്‍ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇവ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. സീ മീഡിയ ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.