Salt Tea Benefits: ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കൂ..! നിങ്ങൾക്ക് ലഭിക്കും ഈ ഗുണങ്ങൾ
Benefits of salt tea: ചായയിൽ ഉപ്പോ എന്ന് ചിന്തിച്ച് നെറ്റി ചുളിക്കാതെ, ഇത്തരത്തിൽ ചായ കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്.
ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ചിലരെ സംബന്ധിച്ച് ചായ ഒരു വികാരമാണ്. അവരുടെ ദിസവം എങ്ങനെയായിരിക്കണമെന്നത് പോലും കാലത്ത് അവർ കുടിക്കുന്ന ചായയെ അപേക്ഷിച്ചിരിക്കുന്നു. ചായകൾ തന്നെ വ്യത്യസ്ഥമാണ്. കട്ടൻ ചായ,പാൽ ചായ, മസാല ചായ, ഗ്രീൻ ടീ, ഹെർബൽ ടീ എന്നിങ്ങനെ പോകുന്നു ഇതിലെ വെറൈറ്റികൾ. എന്നാൽ അമിതമായി ചായ കുടിക്കുന്നവരും ഉണ്ട്. ഇത് ഇവർക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. മിതമായ അളവിൽ ചായ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. എങ്കിൽ ആ ചായ കുറച്ചൂടെ ആരോഗ്യകരമാക്കുന്നതിനായി അൽപ്പം ഉപ്പൂടെ ചേർത്താലോ..?
ചായയിൽ ഉപ്പോ എന്ന് ചിന്തിച്ച് നെറ്റി ചുളിക്കാതെ, ഇത്തരത്തിൽ ചായ കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. ജപ്പാൻ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ ഈ രീതിയിലുള്ള ചായ പലപ്പോഴും അവരുടെ ഡയറ്റിന്റെ ഭാഗമാണ്. ഉപ്പ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്. അത് അതിരാവിലെ ചായയിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. എന്നിരുന്നാലും നിങ്ങൾക്ക് എന്തെങ്കിലം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശ പ്രകാരം മാത്രം ഇത് കുടിക്കുക.
ചായയിൽ ഉപ്പ് ചേർത്ത് കുടിക്കുന്നതിന്റെ ഗുണങ്ങൾ..
ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ബാലൻസ് ചെയ്യുന്നു
ഉപ്പിൽ സോഡിയവും ക്ലോറൈഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. അതുപോലെ മസിലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ALSO READ: വായ്നാറ്റം ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പ്? കാരണങ്ങളും പ്രതിവിധിയും അറിയാം
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു
ചായയിൽ അൽപ്പം ഉപ്പ് ചേർത്ത് കുടിക്കുന്നതിലൂടെ ശരീരത്തിൽ എപ്പോഴും ഈർപ്പം നിലനിർത്താനും ജലാംശം സൂക്ഷിക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്
ഉപ്പ് ചേർത്ത ചായ കുടിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ഇമ്മ്യൂണിറ്റി മെറ്റബോളിസം
ഉപ്പ് ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മൈഗ്രേൻ കുറയക്കുന്നു
പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇന്ന് മൈഗ്രേൻ. മിതമായ അളവിൽ ഉപ്പ് ചേർത്ത ചായ ശീലമാക്കുന്നതിലൂടെ മൈഗ്രേൻ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു.
മിനറൽസ്
ശരീരത്തിന് ആവശ്യമായ മിനറൽസ് ഉപ്പിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ രീതിയിൽ ചായയിൽ ഉപ്പ് ചേർത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മീഡിയ ഇത് സ്ഥിരീതരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.