Ghee: ജലദോഷവും പനിയും വ്യാപിക്കുന്നു; എല്ലാത്തിനും പരിഹാരം നെയ്യിലുണ്ട്!
Ghee health benefits: രണ്ടു തുള്ളി നെയ്യ് ഇളം ചൂടാക്കി മൂക്കിൽ ഇട്ടാൽ മൂക്കടപ്പ് മാറും
കാലാവസ്ഥാ വ്യതിയാനം മൂലം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജലദോഷവും പനിയും വ്യാപിക്കുകയാണ്. ചുമ, മൂക്കടപ്പ്, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങളാണ് ആളുകൾ സാധാരണയായി അഭിമുഖീകരിക്കുന്നത്. ഇവയെ പ്രതിരോധിക്കാനും രോഗമുക്തി നേടാനും വളരെ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ നുറുങ്ങുകൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ ജലദോഷം, മൂക്കടപ്പ് എന്നിവയിൽ നിന്ന് മുക്തി നേടാം.
അണുബാധയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെയ്യിലുണ്ട്. നെയ്യ് കഫം ഇല്ലാതാക്കാൻ സഹായിക്കുന്നു, അതുവഴി മൂക്കടപ്പിനും പരിഹാരം കാണാൻ സാധിക്കും. ജലദോഷ-ചുമയിൽ നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ALSO READ: പ്രഭാതത്തിൽ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരാം... നിരവധിയാണ് ഗുണങ്ങൾ
പാലിനൊപ്പം നെയ്യ്
ജലദോഷമുണ്ടെങ്കിൽ പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ആശ്വാസം നൽകും. പാൽ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യും കുറച്ച് അജ്മയും ചേർക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പാൽ കുടിക്കുക. ജലദോഷം മാറ്റാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അജ്മയിലും നെയ്യിലുമുണ്ട്.
നെയ്യും കുരുമുളകും
നെയ്യും കുരുമുളകും ചേർത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ്, രണ്ട് നുള്ള് കുരുമുളക്, അല്പം ഇഞ്ചി എന്നിവ ചേർക്കുക. അൽപനേരം തിളപ്പിച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക.
തേനും നെയ്യും
രാത്രി കിടക്കുന്നതിന് മുമ്പ് ഒരു നുള്ള് നെയ്യും തേനും ചേർത്ത് കഴിച്ചാൽ ചുമ മാറും. തേനിനും നെയ്യ്ക്കും ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഈ ഗുണം കഫം പുറന്തള്ളാൻ സഹായിക്കുന്നു. കിടക്കുന്നതിന് മുമ്പ് തേനും നെയ്യും കലർത്തി കഴിക്കുന്നത് നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം എളുപ്പത്തിൽ നീക്കം ചെയ്യപ്പെടും.
നെയ്യ്
ജലദോഷം മൂലം മൂക്ക് അടഞ്ഞാൽ രണ്ടു തുള്ളി നെയ്യ് ഇളം ചൂടാക്കി മൂക്കിൽ ഇടുക. ഇത് പെട്ടെന്ന് മൂക്കടപ്പ് മാറാൻ സഹായിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.