ശരീരത്തിൽ കാത്സ്യക്കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞോ? അതത്ര ചെറിയ കാര്യമാണെന്ന് കരുതേണ്ട. സംഭവം അത്ര നിസ്സാരമല്ല. നിങ്ങളുടെ ജീവിത ശൈലിയോ,ഭക്ഷണ രീതിയോ ഒക്കെയും ഇതിന് കാരണമായേക്കും.  ചില ഭക്ഷണ പദാർത്ഥങ്ങൾ  എല്ലുകളിൽ നിന്നും കാത്സ്യം വലിച്ചെടുക്കുന്ന സ്ഥിതി വരെയുണ്ട്. ഇത്തരത്തിൽ എല്ലിൽ നിന്നും കാത്സ്യം വലിച്ചെടുക്കുന്ന ഭക്ഷണങ്ങൾ ഏതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING


ഉപ്പ്/സോഡിയം കൂടുതലുള്ളവ


ഉപ്പ് ചേർത്ത് ഭക്ഷണം കൂടുതൽ കഴിക്കുന്ന വഴി ശരീരത്തിൽ കാത്സ്യത്തിൻറെ അളവ് കുറഞ്ഞ് ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥിയിലേക്ക് എത്തും. തുടർന്ന് അസ്ഥികൾ ദുർബലമായി പെട്ടെന്ന് ഒടിയുകയോ പൊട്ടുകയോ ചെയ്യും. അത് സൂക്ഷിക്കണം


മധുരം അധികം വേണ്ട


അധികമായി മധുരം കഴിക്കുന്നതും പ്രശ്നമാണ്. ഇവ  എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ആഹാരകൃമം സമീകൃതമല്ലെങ്കിൽ അത് പിന്നെയും പ്രശ്നമാണ്. മധുരം ഇതിനൊപ്പം അധികമാവുന്നതോടെ എല്ലുകളുടെ കാത്സ്യം സ്വഭാവികമായി വലിച്ചെടുക്കപ്പെടും.


കാപ്പി,സോഡ 


അമിതമായ കാപ്പി/ചായ എന്നിവയുടെ അഡിക്ഷൻ സ്ത്രീകളിൽ അസ്ഥികൾക്ക് പ്രശ്നമുണ്ടാക്കും. ഇവയിലെ കഫീൻ എല്ലുകളിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യുകയും അവയെ ദുർബലമാക്കുകയും ചെയ്യുന്നു. സോഡ അമിതമായി കുടിച്ചാൽ എല്ലുകൾക്ക് ദോഷം ചെയ്യും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സോഡ കുടിക്കുന്നത് ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകളെ ദുർബലമാക്കാനും സഹായിക്കും



ചിക്കൻ,മദ്യം


അമിതമായി ചിക്കൻ കഴിക്കുന്നതും പ്രശ്നം തന്നെയാണ്.  ഇത് ശരീരത്തിൽ രക്തത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുകയും കാത്സ്യക്കുറവിന് കാരണമാവുകയും ചെയ്യും.എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ മദ്യപാനം  കുറക്കുക തന്നെയാണ് മാർഗം. ഇനി ആസക്തിയാണ് പ്രശ്നമെങ്കിൽ അൽപ്പാൽപ്പമായി കുറക്കാനും പഠനങ്ങൾ പറയുന്നു


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.