ചായ്മൻസ എന്ന സസ്യത്തിനെ കുറിച്ച് അധികം ആളുകൾ കേട്ടിരിക്കാൻ ഇടയില്ല. മലയാളികൾക്കിടയിൽ ചായ്മൻസയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിക്കാൻ തുടങ്ങിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ചായ്മൻസയ്ക്കുള്ളത്. മായൻ വർഗത്തിൽ പെട്ടവരുടെ ചെടിയാണിത്. ചായ്മൻസയുടെ ആരോ​ഗ്യ​ഗുണങ്ങളാൽ തന്നെ ചീരകളുടെ രാജാവ് എന്നാണ് ചായ്മൻസ അറിയപ്പെടുന്നത്. ആരോ​ഗ്യത്തിന് ഏറെ മികച്ചതാണ് ഈ ഇലക്കറി. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി ചായ്മൻസയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുട്ടികളും ​ഗർഭിണികളും ഈ ഇലക്കറി കഴിക്കുന്നത് നല്ലതാണ്. ഈ ഇല കഴിക്കുന്നവരിൽ കാഴ്‌ചശക്തി വർധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ചായ്മൻസ തലച്ചോറിന്റെ പ്രവർത്തനം ദ്രുതഗതിയിൽ ആക്കുകയും ഓർമ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിന്റെ രക്തയോട്ടത്തിനും ചായ്മൻസ നല്ലതാണ്. വെരിക്കോസ് വെയ്ൻ ഉള്ളവർ ചായ്മൻസ കഴിക്കുന്നത് ​ഗുണം ചെയ്യും. സന്ധിവേദനപോലുള്ള അസുഖങ്ങൾ ഉള്ളവർക്കും ചായ്മൻസ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹം ഉള്ളവർക്ക് ചായ്മൻസ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. രക്തയോട്ടത്തിന് ഫലപ്രദമായതിനാൽതന്നെ ഹൃദ്രോഗത്തിനും ഇത് വളരെ ഫലപ്രദമാണ്.
എന്നാൽ ചായ്മൻസ ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഇത് വിഷലിപ്തമാണ്.


ALSO READ: ഹൃദയാരോ​ഗ്യം കാക്കാൻ ഇക്കാര്യങ്ങൾ മറക്കാതിരിക്കാം


അലുമിനിയം പാത്രത്തിൽ ചായ്മൻസ പാകം ചെയ്യരുത്. മൺപാത്രത്തിൽ കറി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഏകദേശം ഒരു 15 മിനിറ്റിന് മുകളിൽ തുറന്ന് വച്ച് വേവിക്കുക. ഹൈഡ്രോസയാനിക് ഗ്ലൂക്കോസ് എന്ന ഒരു കെമിക്കൽ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. മരച്ചീനിയിൽ കാണുന്ന ഒരു തരം കട്ട് ആണിത്. തുറന്ന് വച്ച് വേവിച്ചാൽ ഇത് നീക്കം ചെയ്യാൻ സാധിക്കും. പിന്നീട് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തടി കുറയ്ക്കാൻ ഇത് സൂപ്പ് ആയി ഉപയോ​ഗിക്കാം. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാൽതന്നെ ചായ്മൻസ തഴച്ച് വളരം. പ്രധാനമായും ഇതിന്റെ അധികം പാകമാകാത്ത ഇലകൾ ആണ് കറിവയ്ക്കാൻ ഉപയോഗിക്കുന്നത്.


കുറിപ്പ്: നാട്ടറിവുകളും പരമ്പരാ​ഗത ആരോ​ഗ്യവിവരങ്ങളും അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശം സ്വീകരിച്ചതിന് ശേഷം മാത്രം നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.