Health Tips: നിങ്ങളുടെ മുന്‍പിലേയ്ക്ക് ഒരു പാത്രത്തില്‍ ആവിയില്‍  വേവിച്ച    ബ്രൊക്കോളിയും മറ്റൊരു പാത്രത്തില്‍ ചീസ് ബർഗറും വച്ചിരുന്നാല്‍   നിങ്ങള്‍ ഏതാണ് തിരഞ്ഞെടുക്കുക? തീര്‍ച്ചയായും ബര്‍ഗര്‍ തന്നെ...  എന്നാല്‍,  നിങ്ങള്‍ക്കറിയുമോ?  ആരോഗ്യത്തിന്  ബർഗറിനെക്കാള്‍ ഏറെ ഉത്തമം  ബ്രൊക്കോളിയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  അതിലുപരിയായി, ക്യാൻസർ പോലുള്ള രോഗങ്ങളെ തടയാൻ  ബ്രൊക്കോളി പോലുള്ള സസ്യാഹാരങ്ങള്‍ക്ക് കഴിയുമോ? അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണത്തിന് കഴിയുമോ? ഈ ചോദ്യത്തിനുള്ള  ഉത്തരം അതെ എന്നതാണ്. 


ചില ഭക്ഷണങ്ങൾ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ കാണിക്കുന്നു, എന്നിരുന്നാലും ഒരു പ്രത്യേക തരം ഭക്ഷണത്തിന് ക്യാൻസറിനെ തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് വ്യക്തമായ തെളിവില്ല. ഹൃദ്രോഗം, പ്രമേഹം, ഒരുപക്ഷേ അർബുദം എന്നിവയുൾപ്പെടെയുള്ള  രോഗങ്ങളെ തടയുന്നതിനുള്ള നിർണായക ഘടകങ്ങളാണ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള  ആരോഗ്യകരമായ ഭക്ഷണക്രമം. 


Also Read: Sprouts Health Benefits: പ്രഭാതഭക്ഷണമായി മുളപ്പിച്ച പയർ, ഗുണങ്ങള്‍ അറിയാം


ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് എല്ലാവരും ഒഴിവാക്കേണ്ടത് അല്ലെങ്കിൽ ഭക്ഷണക്രമത്തില്‍ പരിമിതമായി ഉപയോഗിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. അതായത്,  സംസ്കരിച്ച മാംസം, ഉപ്പിട്ട ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയുടെ ഇപയോഗം താരമ്യേന കുറയ്ക്കുന്നതാണ് നല്ലത്. എന്നാല്‍,  സസ്യാധിഷ്ഠിത ഇനങ്ങളായ ബ്രോക്കോളി, സരസഫലങ്ങൾ, വെളുത്തുള്ളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും  മിശ്രിതമായ ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപായമാണ്.  


Also Read: Benefits of Raisins: ഉണക്കമുന്തിരിയ്ക്ക് ഗുണങ്ങള്‍ ഏറെ, കഴിയ്ക്കേണ്ട വിധം അറിയാം


ക്യാന്‍സറിനെ പ്രതിരോധിക്കുന്നതും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുമായ  അഞ്ച് സൂപ്പർഫുഡുകളെ ക്കുറിച്ച് അറിയാം.          


ഫ്ളാക്സ് സീഡ്  (Flaxseeds): സ്തനാർബുദം പോലെയുള്ള ഈസ്ട്രജൻ ആശ്രിത കാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്ന ഉയർന്ന ലിഗ്നാനുകൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട് . ഫ്ളാക്സ് സീഡും ഫ്ളാക്സ് സീഡ് ഓയിലും ഒമേഗ-3 ഫാറ്റി ആസിഡ് ALA സ്രോതസ്സുകളിൽ ഒന്നാണ്, ഇത് സ്തനാർബുദത്തിന് കാരണമായ കാൻസർ കോശങ്ങൾക്കെതിരെ ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്നു. 


മഞ്ഞൾ (Turmeric): സ്തനാർബുദം, ദഹനനാളം, ശ്വാസകോശം, ത്വക്ക് കാൻസർ തുടങ്ങിയ കാൻസർ കോശങ്ങളെ തടയാൻ കഴിയുന്ന കുർക്കുമിൻ (Curcumin) എന്നറിയപ്പെടുന്ന ഒരു സംയുക്തം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ശക്തമായ കോശ സംരക്ഷണം, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ കാരണം സ്തനാർബുദത്തിന്‍റെ വ്യാപനത്തെ ഗണ്യമായി ചെറുക്കാനും മന്ദഗതിയിലാക്കാനും ഇത് സഹായിക്കുമെന്നാണ്  പഠനങ്ങൾ കണ്ടെത്തിയിരിയ്ക്കുന്നത്. 


ബ്ലൂബെറി (Blueberries): സ്തനാർബുദത്തെ തടയാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് ബ്ലൂബെറി. സ്തനാർബുദത്തിന്റെ വിവിധ രൂപങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ ബ്ലൂബെറിയിലെ ഫൈറ്റോകെമിക്കലുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. കാൻസർ പ്രതിരോധ ഗുണങ്ങളുള്ള എലാജിക് ആസിഡ് പോലുള്ള ആന്റി ഓക്‌സിഡന്റുകളാലും ബ്ലൂബെറി സമ്പുഷ്ടമാണ്.


ബ്രോക്കോളി (Broccoli): ഈസ്ട്രജൻ മെറ്റബോളിസത്തെ മാറ്റാനും ബ്രെസ്റ്റ് ട്യൂമർ കോശ വളർച്ചയെ തടയാനും സഹായിക്കുന്ന ഇൻഡോൾ-3-കാർബിനോൾ എന്നറിയപ്പെടുന്ന ക്യാൻസറിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, സെർവിക്സ്, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ കാൻസറുകളിൽ നിന്നും ഇവ സംരക്ഷിക്കുന്നു.


കൂൺ (Mushrooms): രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ കൂണ്‍ സഹായകമാണ്,  കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൂണ്‍ ഉത്തമമാണ്.   


നല്ല പോഷകാഹാരം എല്ലാവർക്കും അത്യാവശ്യമാണ്, പ്രത്യേകിച്ച് കാൻസർ രോഗികൾക്ക്. അതായത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും  ഗുണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്..... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.