Sprouts Health Benefits: പ്രഭാതഭക്ഷണമായി മുളപ്പിച്ച പയർ, ഗുണങ്ങള്‍ അറിയാം

എളുപ്പം  തയാറാക്കാവുന്ന ഒരു  പ്രഭാതഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ  (Sprouts). 

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 09:44 PM IST
  • മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്‌.
  • ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്
Sprouts Health Benefits: പ്രഭാതഭക്ഷണമായി മുളപ്പിച്ച പയർ, ഗുണങ്ങള്‍ അറിയാം

Sprouts Health Benefits: എളുപ്പം  തയാറാക്കാവുന്ന ഒരു  പ്രഭാതഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ  (Sprouts). 

ശരീരത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ  പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല  ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.  

പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർ​ഗങ്ങൾ.   ഇതില്‍  അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാല്‍,  മുളപ്പിച്ച പയര്‍  കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്‌. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  

Also Read: Beauty Tips: അഴകാര്‍ന്ന സുന്ദരമായ ചര്‍മ്മത്തിന് തുളസി, അടുക്കളയില്‍നിന്നും ചില നുറുങ്ങുകള്‍

മുളപ്പിച്ച പയർവർ​ഗങ്ങൾ   (Sprouts) കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ശരീരഭാരം കുറയ്ക്കാന്‍ സഹായകം

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍    (Sprouts). മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പ് അറിയിക്കുന്ന   ഹോര്‍മോണിന്‍റെ ഉത്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും.

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു 

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത്  ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

ഫാറ്റി ലിവർ രോ​ഗമുള്ളവര്‍ക്ക് ഉത്തമം

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്.

ദഹനം മെച്ചപ്പെടുത്തുന്നു

മുളപ്പിച്ച പയർവർ​ഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

അകാല വാര്‍ധക്യം  തടയും 

അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

അതേസമയം ചെറുപയർ മുളപ്പിച്ചത് എപ്പോള്‍ എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്.  മുളപ്പിച്ച വിത്തുകൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. മുളപ്പിച്ച   പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.  ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുനതാണ് ഇപ്പോഴും ഉത്തമം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News