Health Tips: വെള്ളം കുറച്ച് കുടിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ? ഈ രോഗങ്ങള്‍ നിങ്ങളെ പിടികൂടാം
ജീവന്‍ നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. മറ്റ് പാനീയങ്ങള്‍ പോലെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും വെള്ളം കുടിയ്ക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്.
Disadvantages of drinking less water: ജീവന്‍ നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. മറ്റ് പാനീയങ്ങള്‍ പോലെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും വെള്ളം കുടിയ്ക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്.
നമ്മുടെ ശരീരം 60% വെള്ളത്താൽ നിർമ്മിതമാണെന്നും, ജലാംശം ശരീരത്തിൽ നിന്നും നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന നിർജ്ജലീകരണം ഏതൊരാളെയും ശാരീരികമായും മാനസികമായും ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അതായത് നമ്മുടെ ശരീരത്തിന് ദിവസം തോറും ഒരു നിശ്ചിത അളവില്‍ വെള്ളം ആവശ്യമാണ്. ഇതുവഴി നിങ്ങളുടെ ശരീരത്തെ പല രോഗങ്ങൾക്കും ഇരയാക്കുന്നതിൽ നിന്ന് രക്ഷിക്കാനാകും.
ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ ജലത്തിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകള്‍ ഏതൊക്കെയാണ്?
1. പൊണ്ണത്തടി
വെള്ളം കുറച്ചു കുടിയ്ക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാം സാധാരണയായി ശരിയായ അളവില്‍ ഭക്ഷണം കഴിയ്ക്കാറുണ്ട്. എന്നാല്‍, വെള്ളം കുടിയ്ക്കുന്നത് കുറവും. ഇത്തരമൊരു സാഹചര്യത്തില്‍ കൂടെക്കൂടെ വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതായത്, നാം കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇടയാകുന്നു. ഇത് പൊണ്ണത്തടി ക്ഷണിച്ചു വരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമുക്കറിയാം, പൊണ്ണത്തടി എന്ന പ്രശ്നം മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിയ്ക്കേണ്ടത് വളാരെ പ്രധാനമാണ്.
2. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍
വെള്ളം കുറച്ച് കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതായത്, ഗ്യസ്ട്രബിള്‍, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ വെള്ളം ശരിയായി കുടിയ്ക്കാത്തത് മൂലം ഉണ്ടാകുന്നു.
വെള്ളം ശരിയായി കുടിക്കാത്തപ്പോൾ മലബന്ധത്തിന്‍റെ പരാതി വളരെയധികം വർദ്ധിക്കുമെന്ന് നമുക്കറിയാം. കൂടാതെ, വെള്ളം കുറച്ച് കുടിച്ചാല്‍ നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നവും ഉണ്ടാകാം.
3. ഹാലിറ്റോസിസ് (Halitosis)
വെള്ളത്തിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഹാലിറ്റോസിസ്. വെള്ളം കുറച്ച് കുടിയ്ക്കുന്നതുവഴി വായ വരളുന്നു, ആ അവസരത്തില്‍ വായില്‍ ബാക്ടീരിയ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് വായില്‍നിന്നും ദുര്‍ഗന്ധം ഉണ്ടാകാന്‍ ഇടയാകുന്നു. ഇത് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുക അല്ലെങ്കില്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിയ്ക്കുക.
മനുഷ്യ ശരീരത്തിന് എത്രമാത്രം വെള്ളം ആവശ്യമാണ്?
മനുഷ്യ ശരീരത്തിന് ഒരു ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും ആവശ്യമാണ്. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. കുട്ടികളും ദിവസവും ഇതേ അളവില്‍ വെള്ളം കുടിയക്കണം. ദാഹം ഇല്ലെങ്കിലും ദിവസവും ഇത്രയും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ്, തീർച്ചയായും വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...