Health Tips: അത്താഴം  കഴിയ്ക്കാനും സമയമുണ്ടോ? എപ്പോഴാണ്  അത്താഴം കഴിക്കേണ്ടത്?  രാത്രിയിലെ ഭക്ഷണം സംബന്ധിച്ച ചില പ്രധാന കാര്യങ്ങള്‍ അറിയുമോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

 പ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിയ്ക്കണം, സമയത്തിന് കഴിയ്ക്കണം എന്നത് നമുക്കറിയാം. പ്രഭാതഭക്ഷണം പോലെതന്നെ  പ്രാധാന്യമുണ്ട്  അത്താഴത്തിനും.  പഴമക്കാര്‍ പറയും അത്താഴം  ഏഴ് മണിയോടെ കഴിക്കണം  എന്ന്.  എന്നാല്‍ അതിന്‍റെ കാരണം നിങ്ങള്‍ ഒരിയ്ക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ പോലും  അത്താഴത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല.  എന്നാല്‍,  ആരോഗ്യവിദഗ്ധര്‍ പറയുന്നത് ദിവസത്തിന്‍റെ തുടക്കത്തിലേയും അവസാനത്തേയും ഭക്ഷണം ഒരേ പോലെ പ്രധാന്യമേറിയതാണ് എന്നാണ്. എന്ത് ഭക്ഷണം, എത്രത്തോളം കഴിയ്ക്കുന്നു എന്നതിലുപരി എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. 


നേരത്തെ അത്താഴം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം...  


നല്ല സ്വസ്ഥമായ ഉറക്കം


പകലത്തെ അധ്വാനത്തിന് ശേഷം ശരീരത്തിന് വിശ്രമം ആവശ്യമാണ്.  അതായത്, നീണ്ട, സ്വസ്ഥമായ ശാന്തമായ ഉറക്കം.  എന്നാല്‍, പലപ്പോഴും ഇത് സാധിക്കാറില്ല. പലപ്പോഴും നമ്മുടെ ഉറക്കത്തിന് തടസം  വരുന്നത്  അത്താഴത്തിലെ അപാകതകള്‍ മൂലമാണ്. അതായത്, ഉറങ്ങാന്‍ കിടക്കുന്നതിന്  തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇതിനാല്‍ ഉറക്കവും തടസപ്പെടുന്നു.  ഭക്ഷണം കഴിച്ച ഉടനെ കിടന്നാല്‍ ശരീരത്തിലെ ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയുമില്ല. അതേസമയം, നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് സമാധാനത്തോടെ അത് ദഹിപ്പിക്കാനുള്ള സമയം കിട്ടുന്നു. ഒപ്പം സ്വസ്ഥമായ ഉറക്കവും ഉറപ്പ്.


Also Read: Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഈ കഷായം ഉത്തമം! ഒപ്പം ഏറ്റവും ഫലപ്രദമായ മാർഗവും


ശരിയായ ദഹന പ്രക്രിയ 


ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകും. മാത്രമല്ല ഉറക്കം തടസപ്പെടുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ കിടന്നാല്‍ ശരീരത്തിലെ ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കില്ല. അതേസമയം, നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് ദഹനത്തിനുള്ള സമയം കിട്ടുന്നു. 


ശരീരഭാരം  കുറയ്ക്കാം


വൈകീട്ട് ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതുകൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാമെന്നാണ്  പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത്  അത്താഴം നേരത്തെ കഴിയ്ക്കണം എന്നതാണ്. 


വിവിധ അസുഖങ്ങളുള്ളവര്‍ക്കും നല്ലത് 


പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗം, പി.സി.ഒ.ഡി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കണം. സോഡിയത്തിന്‍റെ  അളവ് കൂടുതലുള്ള ഭക്ഷണമാണ് സാധാരണയായി നമ്മള്‍ കഴിക്കാറ്. ഇവ രാത്രിയില്‍ വൈകി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കുറയ്ക്കുമെന്ന് മാത്രമല്ല, രക്തസമ്മര്‍ദ്ദം കൂടാനും ഇത് ഇടയാക്കും.


  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.