Health Tips for Good Sleep: നല്ല ഉറക്കം കിട്ടാന്‍ നല്ല ഭക്ഷണം കഴിയ്ക്കാം
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്, എന്നാല്‍ നല്ല ഉറക്കം കിട്ടാനോ നല്ല ഭക്ഷണവും....
നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്, എന്നാല്‍ നല്ല ഉറക്കം കിട്ടാനോ നല്ല ഭക്ഷണവും....
ജീവിതത്തില്‍ ഏറെ ആവശ്യമായ ഒന്നാണ് നല്ല ഉറക്കം. ഉറക്കമില്ലാത്ത അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്ല ഉറക്കം നല്‍കുമ്പോള്‍ ചിലത് ഉറക്ക കെടുത്തും... ഉറക്കം നശിപ്പിക്കുന്നതില്‍ കാപ്പി പ്രധാന വില്ലനാണ് എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ കാപ്പി മാത്രമല്ല, കഫൈന്‍ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും.
നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ കഴിയ്ക്കുന്ന ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?
ബദാം
നല്ല ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് ഏറെ നല്ലതാണ്.
പഴം
പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90% കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി പഴം കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.
തേന്‍
ഉറങ്ങുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്റ്റോഫാന്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ചെറിപ്പഴം
ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ഈ ചെറിയ പഴം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...