Health Tips: ഇന്നത്തെ മാറിയ ജീവിത  ശൈലിയും ആരോഗ്യശീലങ്ങളും ആളുകളെ വേഗത്തില്‍ രോഗികളാക്കുകയാണ്.  ഇന്നത്തെക്കാലത്ത്  30- 35  വയസാകുമ്പോഴേയ്ക്കും  പുരുഷന്മാരിൽ ഒന്നിലധികം രോഗങ്ങളുടെ സാധ്യത വർദ്ധിക്കുകയാണ്...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍  നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധയും പതിവായി വ്യായാമവും ചെയ്യേണ്ടത് പ്രധാനമാണ്. അതായത് മികച്ച ആരോഗ്യത്തിന് ചിട്ടയായ ജീവിതക്രമം അനിവാര്യമാണ് എന്ന് സാരം...  


30  - 35 വയസാകുമ്പോഴേയ്ക്കും  പുരുഷന്മാരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. പുരുഷന്മാരില്‍  അധികമായി  കാണുന്ന  Common Health Problems ഏതൊക്കെ എന്ന്  പരിശോധിക്കാം  


ഹൃദ്രോഗം (Heart Diseases) 


30 വയസ്  കഴിയുന്നതോടെ  പുരുഷന്മാർക്ക്  ഹൃദയ പ്രശ്നങ്ങൾ   വർദ്ധിക്കും. ചിട്ടയില്ലാത്ത ഭക്ഷണക്രമം കൊളസ്ട്രോളിന്‍റെ  അളവ് വർദ്ധിപ്പിക്കും. ഇത് പല  പ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വ്യായാമവും ആവശ്യമാണ്. 


Also Read: Sex Education: ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠം വീടുകളിൽ നിന്നും, ലഘുചിത്രവുമായി സർക്കാർ


അമിതവണ്ണം (Obesity) 


അമിതമായി  Junk Food കഴിയ്ക്കുന്നത് പൊണ്ണത്തടിയ്ക്ക് ഇടയാക്കും.  സ്ഥിരമായി വ്യായാമം ചെയ്തില്ല എങ്കില്‍  മെറ്റബോളിസം മന്ദഗതിയിലാവുകയും അത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കുക.


പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത (Prostate cancer) 


പ്രോസ്റ്റേറ്റ് ക്യാൻസർ (Prostate cancer) വരാനുള്ള സാധ്യതയും  30 വയസ് കഴിഞ്ഞ  പുരുഷന്മാരില്‍ കൂടുതലാണ്.  കൂടെക്കൂടെ ടോയ്‌ലറ്റിൽ പോകാന്‍ തോന്നുക,  മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന തോന്നുക, രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. 


കഷണ്ടി പ്രശ്നം (Baldness) 


ഇരുപതുകളില്‍  നേരിയതോതില്‍ കഷണ്ടി ഉള്ളവര്‍ക്ക്  30 നു ശേഷം അത്  വര്‍ദ്ധിക്കാം.   നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും ഇതിന് പിന്നിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദം കുറയ്ക്കുക, കൃത്യസമയത്ത് ഉറങ്ങുന്നത് ശീലമാക്കുക.


എല്ലുകൾ ദുർബലമാകും  (Bone Health) 


30 വയസ് കഴിയുന്നതോടെ  എല്ലുകള്‍  ദുർബലമാകാൻ തുടങ്ങുന്നു. എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം  കൂടുതല്‍ കഴിയ്ക്കാനും ശ്രദ്ധിക്കണം.   ദിവസവും 1 കപ്പ് പാൽ കുടിക്കുക.  പച്ചക്കറികള്‍ ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.